ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ കയറി ആറു പേർ മരിച്ചു
Thursday, June 8, 2023 3:21 AM IST
ജാജ്പുർ: ഒഡീഷയിലെ ജാജ്പുർ റെയിൽവേ സ്റ്റേഷനിൽ ഗു ഡ്സ് ട്രെയിൻ കയറി ആറു തൊഴിലാളികൾ കൊല്ലപ്പെട്ടു. മറ്റുമൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. കനത്ത മഴയെത്തുടർന്ന് ഗുഡ്സ് ട്രെയിനിന്റെ അടിയിൽ കയറിയിരുന്നവരാണ് അത്യാഹിതത്തിൽപ്പെട്ടത്.
റെയിൽവേ സ്റ്റേഷനു സമീപത്ത് ജോലിചെയ്തിരുന്ന തൊഴിലാളികൾ ഇടിമിന്നൽ അനുഭവപ്പെട്ടതോടെ നിർത്തിയിട്ടിരുന്ന കോച്ചുകളുടെ അടിയിലേക്കു നീങ്ങുകയായിരുന്നു. എൻജിനുമായി ഘടിപ്പിച്ചിട്ടില്ലാത്തതിനാൽ കോച്ചുകൾ തനിയെ മുന്നോട്ടുനീങ്ങിയതാണ് അപകടകാരണം.
ഒഡീഷയിലെ ബാലസോറിൽ ആറുദിവസം മുന്പാണ് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 280 ഓളം പേർ കൊല്ലപ്പെട്ടത്.