ഭോജ്പുരി ഗായികയ്ക്ക് വെടിയേറ്റു
Saturday, June 3, 2023 1:52 AM IST
സരൺ(ബിഹാർ): പ്രമുഖ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് സംഗീതപരിപാടിയുടെ ആഘോഷത്തിനിടെ വെടിയേറ്റു. ഇടതു തുടയിലാണ് വെടിയുണ്ട തുളഞ്ഞുകയറിയത്. പാറ്റ്നയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഷയുടെ ആരോഗ്യനില ഗുരുതരമല്ല.