സുനിൽ കനുഗോലു സിദ്ധരാമയ്യയുടെ ഉപദേഷ്ടാവ്
Friday, June 2, 2023 1:07 AM IST
ബംഗളൂരു: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഉപദേഷ്ടാവായി നിയമിച്ചു. കാബിനറ്റ് റാങ്കോടെയാണു നിയമനം. കർണാടകയിൽ ഉജ്വല വിജയം നേടാൻ കോൺഗ്രസിനെ സഹായിച്ചത് കനുഗോലുവിന്റെ തന്ത്രങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനൊപ്പം പ്രവർത്തിച്ചിട്ടുള്ളയാളാണ് സുനിൽ കനുഗോലു.