ബിൽക്കീസ് ബാനു കേസ് പ്രതികളെ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം
Wednesday, August 17, 2022 1:57 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ൽ ഗോ​​ധ്രാ​​ന​​ന്ത​​ര ക​​ലാ​​പ​​ത്തി​​നി​​ടെ ബി​​ൽ​​ക്കീ​​സ് ബാ​​നു​​വി​​നെ കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ശേ​​ഷം കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ 11 പ്ര​​തി​​ക​​ളെ​​യും വി​​ട്ട​​യ​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ൾ വ്യാ​​പ​​ക പ്ര​​തി​​ഷേ​​ധം ഉ​​യ​​ർ​​ത്തി. ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ച്ച പ്ര​​തി​​ക​​ളെ സ്വാ​​ത​​ന്ത്ര്യ​​ദി​​ന​​ത്തി​​ലാ​​ണു ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ വി​​ട്ട​​യ​​ച്ച​​ത്.

ക​​ലാ​​പ​​കാ​​രി​​ക​​ളി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ട്ട് ഓ​​ടി​​വ​​ര​​വേ​​യാ​​ണ് ഒ​​രു സം​​ഘം അ​​ക്ര​​മി​​ക​​ൾ, അ​​ന്ന് 21 വ​​യ​​സു പ്രാ​​യ​​മു​​ണ്ടാ​​യി​​രു​​ന്ന, അ​​ഞ്ചു മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്ന ബി​​ൽ​​ക്കീ​​സ് ബാ​​നു​​വി​​നെ കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​ക്കി​​യ​​ത്. ബാ​​നു​​വി​​ന്‍റെ കു​​ടും​​ബ​​ത്തി​​ലെ ഏ​​ഴു പേരെ അ​​ക്ര​​മി​​ക​​ൾ കൊ​​ല​​പ്പെ​​ടു​​ത്തി. ബാ​​നു​​വി​​ന്‍റെ മൂ​​ന്നു വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി​​യും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.


15 വ​​ർ​​ഷം ജ​​യി​​ൽ​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ച​​ശേ​​ഷ​​മാ​​ണു പ്ര​​തി​​ക​​ൾ മോ​​ചി​​ത​​രാ​​യ​​ത്. ജ​​യി​​ലി​​നു പു​​റ​​ത്ത് മ​​ധു​​ര​​പ​​ല​​ഹാ​​ര​​ങ്ങ​​ളും പൂ​​മാ​​ല​​യു​​മാ​​യാ​​ണ് പ്ര​​തി​​ക​​ളെ അ​​നു​​യാ​​യി​​ക​​ൾ സ്വീ​​ക​​രി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.