വീട്ടിൽ പാക്കിസ്ഥാൻ പതാക ഉയർത്തിയ ആൾ അറസ്റ്റിൽ
Sunday, August 14, 2022 1:05 AM IST
ഖുശിനഗർ (യുപി): ഉത്തർപ്രദേശിലെ ഖുശിയിൽ പാക്കിസ്ഥാൻ പതാക വീട്ടിൽ ഉയർത്തിയ യുവാവ് അറസ്റ്റിൽ. താരിയസുജാനിലെ വേദ്പുർ മുസ്താഖിൽ സ്വദേശി സൽമാൻ എന്ന 21 കാരനാണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇയാൾ വീടിനുമുന്നിൽ പാക് പതാക ഉയർത്തിയത്. വിവരം ലഭിച്ചയുടൻ പോലീസ് പതാക നീക്കംചെയ്തു. സൽമാനെതിരേ കേസെടുക്കുകയും ചെയ്തു. പതാക നിർമിച്ച സൽമാന്റെ അർധസഹോദരൻ ഇമ്രാനെതിരേയും നടപടികൾ തുടങ്ങി.