ചൈനയ്ക്കു മുന്നറിയിപ്പ്
Sunday, January 16, 2022 1:33 AM IST
ന്യൂഡൽഹി: അതിർത്തിയിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ഇന്ത്യൻ സൈന്യം ശക്തമായി ചെറുക്കുമെന്നു കരസേനാ മേധാവി ജനറൽ എം.എം. നരവനെ. ഇന്ത്യയുടെ ക്ഷമ ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും അടയാളമാണെന്നും അതു പരീക്ഷിക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
“രാജ്യത്തിന്റെ അതിർത്തിയിലെ സ്റ്റാറ്റസ്കോ ഏകപക്ഷീയമായി മാറ്റാൻ ആരു ശ്രമിച്ചാലും ഇന്ത്യ അതനുവദിക്കില്ല”- കരസേനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന സൈനിക പരേഡിൽ ജനറൽ വ്യക്തമാക്കി.