യുപിയിൽ രണ്ടു മുൻ മന്ത്രിമാർ ബിജെപിയിൽ
Monday, November 29, 2021 1:17 AM IST
ല​​ക്നോ: യു​​പി​​യി​​ൽ ര​​ണ്ടു മു​​ൻ മ​​ന്ത്രി​​മാ​​ർ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ജ​​യ്നാ​​രാ​​യ​​ൺ തി​​വാ​​രി, വി​​ജ​​യ് മി​​ശ്ര എ​​ന്നി​​വ​​രാ​​ണു ബി​​ജെ​​പി​​യി​​ൽ അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. മൂ​​ന്നു ത​​വ​​ണ മ​​ന്ത്രി​​യാ​​യ തി​​വാ​​രി മു​​ന്പ് കോ​​ൺ​​ഗ്ര​​സി​​ലും പി​​ന്നീ​​ട് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചു.


ഘാ​​സി​​പു​​രി​​ൽ​​നി​​ന്നു​​ള്ള സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി എം​​എ​​ൽ​​എ​​യാ​​ണു വി​​ജ​​യ് മി​​ശ്ര. രാം ​​ശി​​രോ​​മ​​ണി ശു​​ക്ള, മ​​ദ​​ൻ ഗൗ​​തം, അ​​ഭി​​മ​​ന്യു പ്ര​​താ​​പ് സിം​​ഗ് എ​​ന്നീ മു​​ൻ എം​​എ​​ൽ​​എ​​മാ​​രും ഇ​​ന്ന​​ലെ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.