കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാടിന്റെ ഹർജി
Saturday, November 27, 2021 12:51 AM IST
ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിലും പരിസരത്തെ ജനങ്ങളുടെ ജീവന്റെയും സ്വത്തിന്റെയും കാര്യത്തിലും തമിഴ്നാട് പ്രതിജ്ഞാബദ്ധമാണെന്നും എന്നാൽ, ഒരു വശത്ത് മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയിൽ നിരന്തരം ആശങ്ക ഉന്നയിക്കുന്ന കേരളം മറുവശത്ത് ബേബി ഡാം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ തികഞ്ഞ അലംഭാവം കാണിക്കുകയാണെന്നും കുറ്റപ്പെടുത്തിയാണ് തമിഴ്നാട് ഇന്നലെ സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
റൂൾകർവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കേരളം ഉന്നയിക്കുന്ന എതിർപ്പുകൾ അടിസ്ഥാന രഹിതമാണെന്നാണ് തമിഴ്നാട് ഇന്നലെ നൽകിയ ഹർജിയിലും ചൂണ്ടിക്കാട്ടുന്നത്.
ബേബി ഡാമിനു സമീപത്തെ മരങ്ങൾ മുറിക്കാനുള്ള അനുമതി ആറു വർഷമായി കേരളം വച്ചു താമസിപ്പിക്കുകയാണെന്നാണ് തമിഴ്നാടിന്റെ ആരോപണം.