യോഗി ആദിത്യനാഥ് സന്ദർശിച്ച സ്ഥലങ്ങൾ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു; എസ്പി നേതാവ് അറസ്റ്റിൽ
Friday, September 24, 2021 12:43 AM IST
സാം​​ഭ​​ൽ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് സ​​ന്ദ​​ർ​​ശി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ൽ ഗം​​ഗാ​​ജ​​ലം ത​​ളി​​ച്ച് ശു​​ദ്ധീ​​ക​​രി​​ച്ച​​തി​​ന്‍റെ പേ​​രി​​ൽ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി നേ​​താ​​വി​​നെ അ​​റ​​സ്റ്റ് ചെ​​യ്തു. സാം​​ഭ​​ൽ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം. ഇ​​തി​​ന്‍റെ വീ​​ഡി​​യോ ദൃ​​ശ്യ​​ങ്ങ​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വൈ​​റ​​ലാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി യു​​വ​​ജ​​ൻ സ​​ഭാ സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ ഭ​​വേ​​ഷ് യാ​​ദ​​വി​​നും പ​​ത്തോ​​ളം മ​​റ്റു പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും എ​​തി​​രേ പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.