സ്ത്രീപീഡനങ്ങൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കാൻ യുപി സർക്കാർ
Sunday, October 18, 2020 12:30 AM IST
പാറ്റ്ന: മാനഭംഗക്കേസുകൾ പതിവാകുകയും ഇതിന്റെ പേരിൽ സർക്കാരിനു വലിയതോതിൽ വിമർശനം ഏറ്റുവാങ്ങേണ്ടിവരികയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ‘മിഷൻ ശക്തി’ പദ്ധതിയുമായി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ.
സ്ത്രീകളുടെ സുരക്ഷയും അന്തസും ഉയർത്തിപ്പിടിക്കുന്നതിനുള്ള വ്യാപക പ്രചാരണപരിപാടികൾക്കൊപ്പം സ്ത്രീകൾക്കെതിരെ യുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിർദാക്ഷിണ്യം നേരിടാനുമാണു പദ്ധതിയിൽ നിർദേശങ്ങൾ. നവരാത്രി ആഘോഷങ്ങൾക്കിടെയാണു പ്രചാരണത്തിനും തുടക്കമാകുന്നതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.