അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂണ്‍ 30നു ശേഷം
Sunday, May 31, 2020 11:49 PM IST
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയത് ജൂണ്‍ 30 വരെ തുടരും. ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനു പിന്നാലെ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണ് ഇക്കാര്യം. അന്താരാഷ്ട്രവിമാന സർവീസുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയർലൈൻസുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.