ഇന്ത്യയിലെ മൃഗശാലകളിലും മുൻകരുതൽ
Tuesday, April 7, 2020 12:12 AM IST
ന്യൂഡൽഹി: യുഎസ് മൃഗശാലയിൽ കടുവയ്ക്കു കോവിഡ്-19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൃഗശാലയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. കോവിഡ് രോഗലക്ഷണങ്ങൾ കണ്ടാൽ മൃഗങ്ങളുടെ സാന്പിളുകൾ പരിശോധിക്കണമെന്ന് രാജ്യത്തെ എല്ലാ മൃഗശാലകൾക്കും സെൻട്രൽ സൂ അഥോറിറ്റി (സിഇസെഡ്എ) നിർദേശം നൽകി.
എല്ലാ മൃഗശാലകളിലും അതീവജാഗ്രത പുലർത്തണമെന്നും ഇരുപത്തിനാല് മണിക്കൂറും സിസിടിവി കാമറകളിലൂടെ മൃഗങ്ങളെ നിരീക്ഷണമെന്നും സിഇസെഡ്എ മെന്പർ സെക്രട്ടറി എസ്.പി. യാദവ് പറഞ്ഞു. നിർദേശത്തെത്തുടർന്ന് കോൽക്കത്തയിലെ ആലിപോർ മൃഗശാല, ആസാം ഗോഹട്ടിയിലെ മൃഗശാല, ഇറ്റാനഗറിലെ ബയോളജിക്കൽ പാർക്ക് എന്നിവ വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.