അഞ്ച് കാഷ്മീരി നേതാക്കളെ വിട്ടയച്ചു
Friday, January 17, 2020 12:09 AM IST
ശ്രീനഗർ: കാഷ്മീരിൽ കരുതൽ തടങ്കലിലായിരുന്ന അഞ്ച് നേതാക്കളെ വിട്ടയച്ചു. അൽതാഫ് കാലൂ(മുൻ നാഷണൽ കോൺഫറൻസ് എംഎൽഎ), ഷൗക്കത്ത് ഗാനായി(മുൻ നാഷണൽ കോൺഫറൻസ് എംഎൽസി), നിസാമുദ്ദീൻ ഭട്ട്(മുൻ പിഡിപി എംഎൽസി), മുൻ ശ്രീനഗർ മേയർ സൽമാൻ സാഗർ(നാഷണൽ കോൺഫറൻസ്), മുഖ്താർ ബന്ദ്(പിഡിപി) എന്നിവരെയാണു മോചിപ്പിച്ചത്.
ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്നായിരുന്നു ഈ നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്.