ശിവസേനയെ പിന്തുണയ്ക്കാൻ രണ്ടു പാർട്ടികളും തത്ത്വത്തിൽ സമ്മതിച്ചതാണെന്ന് ആദിത്യ താക്കറെ
Tuesday, November 12, 2019 12:39 AM IST
മുംബൈ: ശിവസേനയെ പിന്തുണയ്ക്കാൻ രണ്ടു പാർട്ടികളും
(കോൺഗ്രസ്, എൻസിപി) തത്ത്വത്തിൽ സമ്മതിച്ചതാണെന്ന് ആദിത്യ താക്കറെ പറഞ്ഞു. സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമങ്ങൾ തുടരും. സർക്കാരുണ്ടാക്കാൻ തയാറാണെന്നു ഗവർണറെ അറിയിച്ചിട്ടുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോൺഗ്രസിനും എൻസിപിക്കും ഏതാനും ദിവസങ്ങൾ വേണ്ടിവരും. അതുകൊണ്ടാണ് ഗവർണറോട് കൂടുതൽ സമയം ചോദിച്ചത്. എന്നാൽ, അത് അനുവദിച്ചില്ല. സർക്കാരുണ്ടാക്കാനുള്ള സമ്മതം അറിയിക്കാൻ 24 മണിക്കൂർ മാത്രമാണു ശിവസേനയ്ക്ക് ഗവർണർ അനുവദിച്ചത്-ആദിത്യ താക്കറെ പറഞ്ഞു.