കൊ​​​ച്ചി: ആ​​​ലു​​​വ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ന​​​ടി ന​​​ല്‍​കി​​​യ പീ​​​ഡ​​​ന​​​ക്കേ​​​സി​​​ല്‍ ന​​​ട​​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ ബാ​​​ല​​​ച​​​ന്ദ്ര മേ​​​നോ​​​ന് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം.

2007ല്‍ ​​​ന​​​ട​​​ന്നു​​​വെ​​​ന്ന് പ​​​റ​​​യു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ല്‍ 2024 സെ​​​പ്റ്റം​​​ബ​​​റി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത​​​ട​​​ക്കം വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണ് ജ​​​സ്റ്റീ​​​സ് സി.​​​എ​​​സ്. ഡ​​​യ​​​സ് മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

പോ​​​ലീ​​​സ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ല്‍ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ന്ത​​​വും ര​​​ണ്ട് ജാ​​​മ്യ​​​ക്കാ​​​രു​​​ടെ​​​യും ബോ​​​ണ്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു നി​​​ര്‍​ദേ​​​ശം. വീ​​​ണ്ടും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ന​​​വം​​​ബ​​​ര്‍ 21 വ​​​രെ​​​യാ​​​ണ് ഉ​​​ത്ത​​​ര​​​വി​​​ന് പ്രാ​​​ബ​​​ല്യ​​​മു​​​ണ്ടാ​​​കു​​​ക.


2007ല്‍ ‘ദേ ഇ​​​ങ്ങോ​​​ട്ട് നോ​​​ക്കി​​​യേ’ എ​​​ന്ന സി​​​നി​​​മ​​​യു​​​ടെ ചി​​​ത്രീ​​​ക​​​ര​​​ണ​​​ത്തി​​​നി​​​ടെ ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യെ​​​ന്നാ​​​ണു പ​​​രാ​​​തി.