ഖേലോ മാസ്റ്റേഴ്സ് ഗെയിംസ് 26 മുതൽ
Sunday, October 6, 2024 2:13 AM IST
തൃശൂർ: സംസ്ഥാന ഖേലോ മാസ്റ്റേഴ്സ് ഗെയിംസ് തൃശൂർ, കോട്ടയം, മാഹി, കോഴിക്കോട് ജില്ലകളിൽ വിവിധ ദിവസങ്ങളിലായി നടക്കും.
അത്ലറ്റിക്സ് മത്സരങ്ങൾ 26, 27 തീയതികളിൽ കുന്നംകുളം ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടിലും, ഫുട്ബോൾ മത്സരങ്ങൾ 31, നവംബർ ഒന്ന് തീയതികളിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിലും വോളിബോൾ മത്സരം പാലാ വലവൂർ കരൂർ പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ നവംബർ രണ്ട്, മൂന്ന് തീയതികളിലും ഷട്ടിൽ ബാഡ്മിന്റൺ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നവംബർ ഒന്പത്, പത്ത് തീയതികളിലും ടേബിൾ ടെന്നീസ് 17ന് കോഴിക്കോട് വി.കെ.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും.
ബാസ്കറ്റ്ബോൾ, നെറ്റ്ബോൾ സംസ്ഥാന ടീമുകളെ ഓപ്പൺ സെലക്ഷൻ ട്രയൽസിലൂടെ പിന്നീട് തെരഞ്ഞെടുക്കും.
അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ എൻട്രികൾ 15നുമുമ്പായി 9497405036 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യണം.