അരവിന്ദാക്ഷനെ തല്ലുന്നതു കണ്ടില്ലെന്നു ജിജോർ
Saturday, September 23, 2023 2:47 AM IST
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദിച്ചെന്ന പി.ആർ. അരവിന്ദാക്ഷന്റെ ആരോപണം തള്ളി മുഖ്യസാക്ഷി ജിജോർ.
ഒന്പതു ദിവസത്തോളം ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നെങ്കിലും ആരെയും മർദിക്കുന്നതു താൻ കണ്ടിട്ടില്ലെന്നാണു ജിജോറിന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെ എല്ലാ ക്യാബിനിലും സിസിടിവി കാമറകളുണ്ട്.
ഇഡി ഒരിക്കൽപോലും ചീത്ത വാക്ക് പ്രയോഗിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്തിട്ടില്ല. തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യംചെയ്യലാണ് നടന്നതെന്നും അരവിന്ദാക്ഷന്റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും ജിജോർ സ്വകാര്യ ചാനലിനോടു പറഞ്ഞു.