ഭാരതമാതാ ലോ കോളജില്‍ എഡിആര്‍ ഇന്‍സ്റ്റിറ്റൂട്ട് ഉദ്ഘാടനം ചെയ്തു
Monday, October 26, 2020 12:22 AM IST
കൊച്ചി: തര്‍ക്ക പരിഹാരത്തിന് ഏറ്റവും നൂതനവും പാശ്ചാത്യ രാജ്യങ്ങളില്‍ ഏറ്റവും സ്വീകാര്യവുമായ സമാന്തര തര്‍ക്ക പരിഹാര (എഡിആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ആലുവ ഭാരതമാതാ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്തു.
എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലിത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജ്കുമാര് എസ്.ആദുക്കിയ മുഖ്യപ്രഭാഷണം നടത്തി.
ഡോ ജോണ്‍ ലാഗ് , ക്രുഷ് പി. ആന്റണി, ഡോ. വി. എസ്. സെബാസ്റ്റ്യന്‍, ഫാ അഡ്വ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. അഡ്വ. ബിജു ആന്റണി തേക്കാനത്ത് , ഡോ. സെലിന് ഏബ്രഹാം, പ്രഫ . ജിനേഷ് , സിസ്റ്റര്‍ ഡോ. വിനീത, ഡോ. ജിഷ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.