എം​​ജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ര​​ജി​​സ്ട്രേ​​ഷ​​ൻ 17 വ​​രെ നീ​​ട്ടി
Wednesday, August 5, 2020 12:05 AM IST
കോട്ടയം: എംജി സർവക ലാശാല അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് എ​​ക​​ജാ​​ല​​കം (ക്യാ​​പ്) വ​​ഴി 17 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.

സർവകലാശാല വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​​യാ​​ണ് ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​ത്. 17നു ​​വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ഫീ​​സ​​ട​​ച്ച് രാ​​ത്രി 11.55 വ​​രെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പ്ര​​വേ​​ശ​​ന ഷെ​​ഡ്യൂ​​ൾ ക്യാ​​പ് വെ​​ബ്സൈ​​റ്റി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ഫേ​​സ്ബു​​ക്ക് പേ​​ജി​​ലും ല​​ഭി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.