മുംബൈ: ബാ​​റ്റ​​റി ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന (ബി​​ഇ​​വി) വി​​പ​​ണി​​യി​​ൽ മേ​​ധാ​​വി​​ത്വം ഉ​​റ​​പ്പി​​ക്കാ​​ൻ ചി​​ല മോ​​ഡ​​ലു​​ക​​ളി​​ൽ ബാ​​റ്റ​​റി -ആ​​സ്-​​എ -സ​​ർ​​വീ​​സ് (ബാ​​സ്) പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ടാ​​റ്റ മോ​​ട്ടോ​​ഴ്​​സ് ഒ​​രു​​ങ്ങു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ട്.

ടാ​​റ്റ​​യു​​ടെ ടി​​യാ​​ഗോ, പ​​ഞ്ച്, ടി​​ഗോ​​ർ, നെ​​ക്സോ​​ണ്‍ തു​​ട​​ങ്ങി​​യ മോ​​ഡ​​ലു​​ക​​ളു​​ടെ ചി​​ല വേ​​രി​​യ​​ന്‍റു​​ക​​ളി​​ലാ​​കും ഇ​​ത് ന​​ട​​പ്പി​​ലാ​​ക്കു​​ക​​യെ​​ന്ന് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. ഇ​​തോ​​ടെ ഓ​​രോ മോ​​ഡ​​ലു​​ക​​ളു​​ടെ​​യും എ​​ക്സ് ഷോ​​റൂം വി​​ല​​യി​​ൽ 25-30 ശ​​ത​​മാ​​നം കു​​റ​​യു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ.

ബാ​​സ് പ​​ദ്ധ​​തി

ബാ​​റ്റ​​റി-​​ആ​​സ്-​​എ-​​സ​​ർ​​വീ​​സ് മോ​​ഡ​​ലി​​ൽ കാ​​ർ വാ​​ങ്ങു​​ന്ന​​വ​​ർ ബാ​​റ്റ​​റി ഇ​​ല്ലാ​​തെ​​യാ​​ണ് ഇ​​ല​​ക്‌​​ട്രി​​ക് കാ​​ർ വാ​​ങ്ങു​​ന്ന​​ത്. അ​​ങ്ങ​​നെ വ​​രു​​ന്പോ​​ൾ ഉ​​പ​​യോ​​ക്താ​​വി​​ന്‍റെ ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​ൻ ക​​ഴി​​യും. കു​​റ​​ഞ്ഞ വി​​ല​​യി​​ൽ വാ​​ഹ​​നം ല​​ഭ്യ​​മാ​​കു​​ന്പോ​​ൾത​​ന്നെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ബാ​​റ്റ​​റി​​യു​​ടെ ഉ​​പ​​യോ​​ഗ​​ത്തി​​ന് ഓ​​രോ കി​​ലോ​​മീ​​റ്റ​​റി​​ന് അ​​നു​​സ​​രി​​ച്ച് വാ​​ട​​ക ന​​ൽ​​കു​​ന്ന രീ​​തി​​യി​​ലാ​​ണ് പ​​ദ്ധ​​തി.

താ​​ങ്ങാ​​വു​​ന്ന വി​​ല​​യി​​ലു​​ള്ള ഇ​​വി​​ക​​ൾ​​ക്ക് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കി​​ട​​യി​​ലു​​ള്ള ഡി​​മാ​​ൻ​​ഡാ​​ണ് ഇ​​ത്ത​​ര​​മൊ​​രു നീ​​ക്ക​​ത്തി​​നു ടാ​​റ്റ​​യെ പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്. സാ​​ന്പ​​ത്തി​​ക​​പ​​ര​​മാ​​യി ഗു​​ണ​​മു​​ണ്ടാ​​കു​​മെ​​ന്ന​​തി​​നാ​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളും ബാ​​റ്റ​​റി ആ​​സ് എ ​​സ​​ർ​​വീ​​സ് പ​​ദ്ധ​​തി​​ക്കൊ​​പ്പം നി​​ൽ​​ക്കു​​മെ​​ന്നാ​​ണ് ടാ​​റ്റ ക​​രു​​തു​​ന്ന​​ത്. നി​​ല​​വി​​ൽ ഇ​​തു​​സം​​ബ​​ന്ധി​​ച്ച ച​​ർ​​ച്ച​​ക​​ൾ പ്രാ​​രം​​ഭ​​ഘ​​ട്ട​​ത്തി​​ലാ​​ണെ​​ന്നും കൂ​​ടു​​ത​​ൽ പ​​രി​​ശോ​​ധ​​ന​​ക​​ൾ​​ക്ക് ശേ​​ഷ​​മേ പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കൂ എ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ തു​​ട​​രു​​ന്നു.

ഇ​​ന്ത്യ​​യി​​ലെ പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ (പി​​വി) വി​​പ​​ണി​​യി​​ൽ ജെഎ​​സ്ഡ​​ബ്ല്യു എം​​ജി മോ​​ട്ടോ​​ർ ആ​​ണ് ബാ​​റ്റ​​റി വാ​​ട​​ക​​യ്ക്ക് ന​​ൽ​​കു​​ന്ന പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​ത്. ഇ​​ത​​നു​​സ​​രി​​ച്ച് 13.49-15.49 ല​​ക്ഷം രൂ​​പ വി​​ല​​യു​​ള്ള എം​​ജി വി​​ൻ​​സ​​ർ 9.99 ല​​ക്ഷം രൂ​​പ​​യ്ക്ക് ല​​ഭി​​ക്കും. ഇ​​തി​​ന് പി​​ന്നാ​​ലെ ക​​ന്പ​​നി​​യു​​ടെ മ​​റ്റ് മോ​​ഡ​​ലു​​ക​​ളാ​​യ കോ​​മ​​റ്റ് ഇ​​വി, ഇ​​സ​​ഡ്എ​​സ് ഇ​​വി എ​​ന്നി​​വ​​യി​​ലേ​​ക്കും ബാ​​സ് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്നു​​ണ്ട്.

വ​​ലി​​യ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് വ​​ഴി​​യൊ​​രു​​ക്കും

ഇ​​ല​​ക്‌​​ട്രി​​ക് വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ നി​​ല​​വി​​ൽ 75-80 ശ​​ത​​മാ​​നം വി​​ഹി​​ത​​മാ​​ണ് ടാ​​റ്റ മോ​​ട്ടോ​​ഴ്​​സി​​നു​​ള്ള​​ത്. വി​​ൽ​​പ്പ​​ന കൂ​​ട്ടാ​​നാ​​യി ഡി​​സ്ക്കൗ​​ണ്ടു​​ക​​ളും ഫ്രീ ​​ചാ​​ർ​​ജിം​​ഗ് അ​​ട​​ക്ക​​മു​​ള്ള ഓ​​ഫ​​റു​​ക​​ളും ന​​ൽ​​കു​​ന്നു​​ണ്ടെ​​ങ്കി​​ലും പെ​​ട്രോ​​ൾ/​​ഡീ​​സ​​ൽ വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യു​​ള്ള വി​​ല​​വ്യ​​ത്യാ​​സം പ​​ല ഉ​​പ​​യോ​​ക്താ​​ക്ക​​ളെ​​യും ഇ​​വി സ്വ​​ന്ത​​മാ​​ക്കു​​ന്ന​​തി​​ൽ നി​​ന്നും ത​​ട​​യു​​ന്നു​​ണ്ട്. ഇ​​ത് മ​​ന​​സി​​ലാ​​ക്കി​​യാ​​ണ് ടാ​​റ്റ ബാ​​റ്റ​​റി വാ​​ട​​ക​​യ്ക്ക് ന​​ൽ​​കാ​​മെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ലെ​​ത്തി​​യ​​തെ​​ന്നാ​​ണ് വി​​വ​​രം.


നി​​ല​​വി​​ൽ ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പെട്രോ ൾ/ഡീസൽ മോ​​ഡ​​ലു​​ക​​ളു​​ടെ ( ഇ​​ല​​ക്‌ട്രി​​ക് വേ​​രി​​യ​​ന്‍റു​​ക​​ളാ​​ണ് വി​​ൽ​​ക്കു​​ന്ന​​ത്. ടി​​യാ​​ഗോ​​ഇ​​വി (വി​​ല 7.99 ല​​ക്ഷം മു​​ത​​ൽ), ടി​​ഗോ​​ർ.​​ഇ​​വി (വി​​ല 12.49 ല​​ക്ഷം മു​​ത​​ൽ), പ​​ഞ്ച് ​​ഇ​​വി (വി​​ല 9.99 ല​​ക്ഷം മു​​ത​​ൽ), നെ​​ക്സ​​ണ്‍ ഇ​​വി (12.49 ല​​ക്ഷം മു​​ത​​ൽ), ക​​ർ​​വ് ഇ​​വി (17.49 ല​​ക്ഷം മു​​ത​​ൽ) എ​​ന്നി​​വ​​യാ​​ണ് ഇവി മോഡലുകൾ. ബാ​​സ് പ​​ദ്ധ​​തി ഇ​​വ​​യി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​യാ​​ൽ ബാ​​റ്റ​​റി ഉ​​ൾ​​പ്പെ​​ടാ​​തെ ഓ​​രോ മോ​​ഡ​​ലി​​നും ര​​ണ്ടു മു​​ത​​ൽ 3.5 ല​​ക്ഷം രൂ​​പ വ​​രെ വി​​ല കു​​റ​​യും.

ഇ​​വി​​ക​​ളു​​ടെ വി​​ല്പ​​ന​​യി​​ൽ ഇ​​ടി​​വ്

ക​​ഴി​​ഞ്ഞ ആ​​റ് മാ​​സ​​മാ​​യി ടാ​​റ്റ​​യു​​ടെ ഇ​​വി വി​​ൽ​​പ്പ​​ന താ​​ഴോ​​ട്ടാ​​ണ്. ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തി​​ലെ ആ​​ദ്യ​​പാ​​ദ​​ത്തി​​ൽ (ഏ​​പ്രി​​ൽ-​​ജൂ​​ൺ) ഇ​​വി വി​​ൽ​​പ്പ​​ന ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഈ ​​കാ​​ല​​ത്തെ വ​​ച്ചു നോ​​ക്കു​​ന്പോ​​ൾ 14 ശ​​ത​​മാ​​ന​​മാ​​ണ് കു​​റ​​ഞ്ഞ​​ത്.

സെ​​പ്റ്റം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ച്ച ര​​ണ്ടാം പാ​​ദ​​ത്തി​​ൽ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തേ​​ക്കാ​​ൾ 16 ശ​​ത​​മാ​​നം കു​​റ​​വു​​ണ്ടാ​​യി. സെ​​പ്റ്റം​​ബ​​റി​​ൽ 23 ശ​​ത​​മാ​​ന​​മാ​​ണ് വി​​ൽ​​പ്പ​​ന കു​​റ​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ സ​​മാ​​ന​​കാ​​ല​​യ​​ള​​വി​​ൽ 6,050 യൂ​​ണി​​റ്റു​​ക​​ൾ വി​​റ്റ​​പ്പോ​​ൾ ഇ​​ത്ത​​വ​​ണ 4,680 യൂ​​ണി​​റ്റു​​ക​​ൾ മാ​​ത്ര​​മാ​​ണ് നി​​ര​​ത്തി​​ലെ​​ത്തി​​ക്കാ​​നാ​​യ​​ത്. ബാ​​റ്റ​​റി​​യു​​ടെ കാ​​ലാ​​വ​​ധി സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​ക​​ൾ​​ക്ക് പ​​രി​​ഹാ​​ര​​മാ​​കു​​ന്ന​​തോ​​ടെ കൂ​​ടു​​ത​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഇ​​വി സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്നും വി​​ല​​യി​​രു​​ത്ത​​ലു​​ണ്ട്.

ബാ​​റ്റ​​റി ആസ് ​​എ സ​​ർ​​വീ​​സ് പ​​ദ്ധ​​തി ഇ​​വി​​യു​​ടെ വി​​പ​​ണി​​യി​​ൽ വ​​ലി​​യൊ​​രു മാ​​റ്റ​​ത്തി​​നു തു​​ട​​ക്ക​​മാ​​കു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്തു​​ന്ന​​ത്. ഇ​​വി​​ക​​ളു​​ടെ വി​​ല കു​​റ​​യ്ക്കു​​ന്ന​​തി​​നൊ​​പ്പം മു​​ഖ്യ​​ധാ​​രാ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ പ​​രി​​ധി​​യി​​ൽ കൊ​​ണ്ടു​​വ​​രിക​​യും ചെ​​യ്യും.