ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റി​​ന​​പ്പു​​റം ആ​​​​രാ​​​​ധ​​​​ക​​​​ർ​​​​ക്ക് ആ​​​​ദ്യാ​​​​വ​​​​സാ​​​​നം ആ​​​​ശ​​​​ങ്ക​​​​യും നെ​​​​ഞ്ചി​​​​ടി​​​​പ്പും ന​​​​ൽ​​​​കി​​​​യാ​​​​ണ് ഐ​​​​പി​​​​എ​​​​ൽ ട്വ​​ന്‍റി-20 പൂ​​​​ര​​​​ത്തി​​​​നു 2008ൽ ​​​​തു​​​​ട​​​​ക്കം കു​​​​റി​​​​ച്ച​​​​ത്. ബൗ​​​​ള​​​​ർ​​​​മാ​​​​രെ ത​​ല്ലി​​ക്കൂ​​ട്ടി റി​​ക്കാ​​ർ​​ഡ് കു​​റി​​ക്കു​​ന്ന ബാ​​റ്റ​​ർ​​മാ​​രെ കാ​​ണു​​ക​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ ഹ​​രം.

ആ​​​​കെ ഒ​​രു ഇ​​ന്നിം​​ഗ്സി​​ൽ 120 പ​​​​ന്തു​​​​ക​​​​ൾ മാ​​ത്ര​​മു​​ള്ള ട്വ​​ന്‍റി-20 പൂ​​ര​​ത്തി​​ൽ അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി​​ക്കാ​​രു​​ണ്ട്. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ സെ​​ഞ്ചു​​റി​​യി​​ൽ വെ​​​​സ്റ്റ് ഇ​​​​ൻ​​​​ഡീ​​​​സ് ഓ​​​​പ്പ​​​​ണ​​​​ർ ക്രി​​​​സ് ഗെ​​​​യ്‌​​ൽ 2013ൽ ​​കു​​റി​​ച്ച റി​​ക്കാ​​ർ​​ഡ് ഇ​​തു​​വ​​രെ ത​​ക​​ർ​​ന്നി​​ട്ടി​​ല്ല. ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ അ​​തി​​വേ​​ഗ അ​​ഞ്ച് സെ​​ഞ്ചു​​റി​​ക്കാ​​ർ ഇ​​വ​​ർ...

ക്രി​​​​സ് ഗെ​​​​യ്ൽ (2013)


ബൗ​​​​ള​​​​ർ​​​​മാ​​​​രു​​​​ടെ പേ​​​​ടിസ്വ​​​​പ്ന​​​​വും ട്വ​​​​ന്‍റി-20​​​​യി​​​​ലെ യ​​​​ഥാ​​​​ർ​​​​ഥ വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റു​​​​മാ​​​​ണ് വെ​​​​സ്റ്റ് ഇ​​ൻ​​​​ഡീ​​​​സ് ഓ​​​​പ്പ​​​​ണ​​​​ർ ക്രി​​​​സ് ഗെ​​​​യ്‌​​ൽ. 2013ൽ 30 ​​​​പ​​​​ന്തി​​​​ൽ ഐ​​പി​​എ​​ൽ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വേ​​​​ഗ​​​​മേ​​​​റി​​​​യ​​ സെ​​​​ഞ്ചു​​​​റി ഗെ​​​​യ്ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി. റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂരു താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന ഗെ​​​​യ്ൽ പൂന വാ​​​​രി​​​​യേ​​​​ഴ്സി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് ഈ ​​​​റി​​​​ക്കാ​​​​ർ​​​​ഡ് അ​​ടി​​ ന​​ട​​ത്തി​​യ​​​​ത്. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 66 പ​​​​ന്തി​​​​ൽ 175 റ​​​​ണ്‍​സ് എ​​ടു​​​​ത്ത് (13 ഫോ​​​​റും 17 സി​​​​ക്സും) ഗെ​​​​യ്ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ നി​​​​ന്നു. 142 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ച ഗെ​​​​യ്ൽ 148.96 സ്ട്രൈ​​​​ക്ക് റ്റേ​​​​റി​​​​ൽ 4,965 റ​​​​ണ്‍​സ് ഐ​​പി​​എ​​ല്ലി​​ൽ നേ​​ടി. 175 നോ​​​​ട്ടൗ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ. ആ​​​​റ് സെ​​​​ഞ്ചു​​​​റി​​​​ക​​​​ളു​​​​മാ​​​​യി ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സെ​​​​ഞ്ചു​​​​റി​​​​യു​​​​ള്ള താ​​​​ര​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡും ഗെ​​യ്‌​​ലി​​നു സ്വ​​ന്തം. ഐ​​പി​​എ​​ല്ലി​​ൽ 2009ൽ ​​​​അ​​​​ര​​​​ങ്ങേ​​​​റി 2021ൽ ​​​​വി​​​​ര​​​​മി​​​​ച്ചു.

യൂ​​​​സ​​​​ഫ് പ​​​​ഠാ​​ൻ (2010)


2010ൽ ​​​​മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സി​​​​നെ​​​​തി​​​​രേ 37 പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​ടി​​യ ഇ​​​​ന്ത്യ​​​​ൻ ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​റും രാ​​​​ജ​​​​സ്ഥാ​​​​ൻ റോ​​​​യ​​​​ൽ​​​​സ് താ​​​​ര​​​​വു​​​​മാ​​​​യ യൂ​​​​സ​​​​ഫ് പ​​ഠാ​​നാ​​ണ് അ​​തി​​വേ​​ഗ ശ​​ത​​ക​​ത്തി​​ലെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​ര​​ൻ. ഒ​​​​ന്പ​​​​ത് ഫോ​​​​റും എ​​​​ട്ട് സി​​​​ക്സും അ​​​​ട​​​​ങ്ങി​​​​യ ഇ​​​​ന്നിം​​​​ഗ്സ്. 2008ൽ ​​​​അ​​​​ര​​​​ങ്ങേ​​​​റി​​​​യ പ​​​​ത്താ​​​​ൻ 2019ൽ ​​​​വി​​​​ര​​​​മി​​​​ച്ചു. ഐ​​പി​​എ​​ല്ലി​​ൽ 174 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 142.97 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ 3,204 റ​​​​ണ്‍​സ് നേ​​​​ടി.

മി​​​​ല്ല​​​​ർ (2013)


റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂരു​​​​വി​​​​നെ​​​​തി​​​​രേ​​​​ ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ താ​​​​രം ഡേ​​​​വി​​​​ഡ് മി​​​​ല്ല​​​​ർ 38 പ​​ന്തി​​ൽ കു​​റി​​ച്ച​​താ​​ണ് വേ​​​​ഗ​​​​മേ​​​​റി​​​​യ സെ​​​​ഞ്ചു​​​​റി പ​​ട്ടി​​ക​​യി​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​ത്ത്. കിം​​​​ഗ്സ് ഇ​​​​ല​​​​വ​​​​ൻ പ​​​​ഞ്ചാ​​​​ബി​​​​നു​​​​വേ​​​​ണ്ടി (ഇ​​പ്പോ​​ഴ​​ത്തെ പ​​ഞ്ചാ​​ബ് കിം​​ഗ്സ്) 2013ൽ 38 ​​​​പ​​​​ന്തി​​​​ലാ​​​​ണ് മി​​​​ല്ല​​​​ർ സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച​​​​ത്. എ​​​​ട്ട് ഫോ​​​​റും ഏ​​​​ഴ് സി​​​​ക്സും മി​​​​ല്ല​​​​റു​​​​ടെ ബാ​​​​റ്റി​​​​ൽ​​​​നി​​​​ന്നു ഗ്രൗ​​​​ണ്ടി​​​​നു ചു​​​​റ്റും പ​​​​റ​​​​ന്നു. 38 പ​​​​ന്തി​​​​ൽ 101 റ​​​​ണ്‍​സെ​​​​ടു​​​​ത്ത താ​​​​രം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ പു​​​​റ​​​​ത്താ​​​​കാ​​​​തെ​​​​നി​​​​ന്നു. 2012ൽ ​​​​ട്വ​​​​ന്‍റി-20 ക​​​​രി​​​​യ​​​​ർ ആ​​​​രം​​​​ഭി​​​​ച്ച മി​​​​ല്ല​​​​ർ ഇ​​​​ത്ത​​​​വ​​​​ണ ല​​​​ക്നൗ​​​​വി​​​​നാ​​​​യി ക​​​​ളി​​​​ക്കും. ഐ​​പി​​എ​​ല്ലി​​ൽ 130 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 139.24 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ 2,924 റ​​​​ണ്‍​സാ​​​​ണ് താ​​​​രം ഇ​​​​തു​​​​വ​​​​രെ അ​​​​ടി​​​​ച്ചു​​​​കൂ​​​​ട്ടി​​​​യ​​​​ത്. 101 നോ​​​​ട്ടൗ​​​​ട്ടാ​​​​ണ് ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ.


ട്രാ​​​​വി​​​​സ് ഹെ​​​​ഡ് (2024)


സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നു​​​​വേ​​​​ണ്ടി ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ബാ​​​​റ്റ​​​​ർ ട്രാ​​​​വി​​​​സ് ഹെ​​​​ഡ് 39 പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി നേ​​​​ടി പ​​ട്ടി​​ക​​യി​​ൽ നാ​​​​ലാ​​​​മ​​​​നാ​​​​യ​​​​ത്. ബം​​​​ഗ​​​​ളൂരു​​​​വി​​​​നെ​​​​തി​​​​രേ​​​​യാ​​​​യി​​​​രു​​​​ന്നു ഹെ​​​​ഡി​​​​ന്‍റെ വെ​​​​ടി​​​​ക്കെ​​​​ട്ട്. ഒ​​​​ന്പ​​​​തു ഫോ​​​​റും എ​​​​ട്ട് സി​​​​ക്സു​​​​മ​​​​ട​​​​ക്കം 41 പ​​​​ന്തി​​​​ൽ 102 റ​​​​ണ്‍​സാ​​​​യി​​​​രു​​​​ന്നു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഹെ​​​​ഡി​​​​ന്‍റെ സ​​​​ന്പാ​​​​ദ്യം.

ശ​​​​നി​​​​യാ​​​​ഴ്ച ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഐ​​​​പി​​​​എ​​​​ൽ പൂ​​​​ര​​​​ത്തി​​​​ൽ ഹെ​​​​ഡ് ശ്ര​​​​ദ്ധാ​​​​കേ​​​​ന്ദ്ര​​​​മാ​​​​ണ്. 2016ൽ ​​​​അ​​​​ര​​​​ങ്ങേ​​​​റി​​​​യ ഹെ​​​​ഡ് സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ മു​​​​ന്പ​​​​നാ​​​​ണ്. ആ​​​​കെ 25 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളേ താ​​​​രം ക​​​​ളി​​​​ച്ചി​​​​ട്ടു​​​​ള്ളൂവെ​​​​ങ്കി​​​​ലും 173.87 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ 772 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. 102 നോ​​​​ട്ടൗ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന് സ്കോ​​​​ർ. ഇ​​​​ത്ത​​​​വ​​​​ണ​​യും സ​​​​ണ്‍​റൈ​​​​സേ​​​​ഴ്സ് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​നാ​​​​യാ​​​​ണ് ക​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

വി​​​​ൽ ജാ​​​​ക്സ് (2024)


റോ​​​​യ​​​​ൽ ച​​​​ല​​​​ഞ്ചേ​​​​ഴ്സ് ബം​​​​ഗ​​​​ളൂരു താ​​​​ര​​​​മാ​​​​യ വി​​​​ൽ ജാ​​​​ക്സ് 2024ൽ ​​​​ത​​​​ന്‍റെ അ​​​​ര​​​​ങ്ങേ​​​​റ്റം ഗം​​​​ഭീ​​​​ര​​​​മാ​​​​ക്കി. 41 പ​​​​ന്തി​​​​ൽ സെ​​​​ഞ്ചു​​​​റി തി​​​​ക​​​​ച്ച ഇം​​​​ഗ്ല​​​​ണ്ട് ഓ​​​​ൾ​​​​റൗ​​​​ണ്ട​​​​റാ​​​​യ വി​​​​ൽ, ഗു​​​​ജ​​​​റാ​​​​ത്ത് ടൈ​​​​റ്റ​​​​ൻ​​​​സ് ബൗ​​​​ള​​​​ർ​​​​മാ​​​​രെ അ​​​​ഞ്ചു ഫോ​​​​റും 10 സി​​​​ക്സും പ​​റ​​ത്തി. മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ 41 പ​​​​ന്തി​​​​ൽ 100 റ​​​​ണ്‍​സെ​​​​ടു​​​​ത്ത് പു​​​​റ​​​​ത്താ​​​​കാ​​​​തെ ​​നി​​​​ന്നു.

എ​​​​ട്ട് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ക​​​​ളി​​​​ച്ച വി​​​​ൽ 175.57 സ്ട്രൈ​​​​ക്ക് റേ​​​​റ്റി​​​​ൽ 230 റ​​​​ണ്‍​സ് അ​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു. 100 നോ​​​​ട്ടൗ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന സ്കോ​​​​ർ. വി​​​​ൽ ജാ​​​​ക്സ് മും​​​​ബൈ​​ ഇ​​ന്ത്യ​​ൻ​​സി​​നു വേ​​ണ്ടി​​​​യാ​​​​ണ് ഉ​​​​ത്ത​​​​വ​​​​ണ ക​​​​ളി​​​​ക്കു​​​​ന്ന​​​​ത്.

ഈ ​​റി​​ക്കാ​​ർ​​ഡു​​ക​​ൾ​​ക്കു മു​​ക​​ളി​​ൽ 2025 സീ​​സ​​ണി​​ൽ അ​​ടി​​പൊ​​ട്ടു​​മോ...? കാ​​​​ത്തി​​​​രു​​​​ന്നു കാ​​​​ണാം! ഇ​​​​നി ര​​​​ണ്ടു നാ​​​​ൾ മാ​​​​ത്രം...