മും​​ബൈ: സ​​ർ​​വ​​കാ​​ല റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ച്ച​​യെ നേ​​രി​​ട്ട രൂ​​പ തി​​രി​​ച്ചു​​വ​​ര​​വി​​ന്‍റെ പാ​​ത​​യി​​ൽ. ഇ​​ന്ന​​ലെ ഡോ​​ള​​റി​​നെ​​തി​​രേ ആ​​റു പൈ​​സ ഉ​​യ​​ർ​​ന്ന് 84.40 രൂ​​പ​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. എ​​ന്നാ​​ൽ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ത​​ക​​ർ​​ച്ച തു​​ട​​രു​​ന്നു.

ഇ​​ന്ന​​ലെ 84.42 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ 84.37ലേ​​ക്ക് ഉ​​യ​​ർ​​ന്നു. അ​​വ​​സാ​​നം 84.40ൽ ​​വ്യാ​​പാ​​രം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വ്യാ​​ഴാ​​ഴ്ച ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ ഏ​​ഴു പൈ​​സ ഇ​​ടി​​ഞ്ഞ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ 84.46ലാ​​ണ് ക്ലോ​​സ് ചെ​​യ്ത​​ത്. വെ​​ള്ളി​​യാ​​ഴ്ച ഗു​​രു നാ​​നാ​​ക് ജ​​യ​​ന്തി​​യെ​​ത്തു​​ട​​ർ​​ന്നു വി​​പ​​ണി അ​​വ​​ധി​​യാ​​യി​​രു​​ന്നു.

മ​​ഹാ​​രാ​​ഷ്ട്ര​​യി​​ലെ വ​​രാ​​നി​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് കാ​​ര​​ണം വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദ്ദം പ​​രി​​മി​​ത​​മാ​​യി തു​​ട​​രു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​ക​​ളോ​​ടെ, അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ എ​​ഫ്ഐ​​ഐ​​ക​​ൾ (ഫോ​​റി​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ണ​​ൽ ഇ​​ൻ​​വെ​​സ്റ്റ​​ർ) വി​​ൽ​​പ്പ​​ന കു​​റ​​ച്ച​​താ​​ണ് രൂ​​പ​​യു​​ടെ ചെ​​റി​​യ ഉ​​യ​​ർ​​ച്ച​​യ്ക്കു സ​​ഹാ​​യ​​ക​​മാ​​യ​​തെ​​ന്ന് വി​​ദ​​ഗ്ധ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക 0.06 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞ് 106.55 എ​​ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല 0.79 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 71.60 ഡോ​​ള​​ർ എ​​ന്ന നി​​ല​​യി​​ലെ​​ത്തി.


രൂ​​പ മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ​​പ്പോ​​ൾ ഓ​​ഹ​​രി വി​​പ​​ണി​​യി​​ൽ ഇ​​ടി​​വു തു​​ട​​രു​​ക​​യാ​​ണ്. ഇ​​ക്വി​​റ്റി മാ​​ർ​​ക്ക​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ തു​​ട​​ർ​​ച്ച​​യാ​​യ ഏ​​ഴാം സെ​​ഷ​​നി​​ലും താ​​ഴോ​​ട്ടു​​ള്ള പാ​​ത തു​​ട​​ർ​​ന്നു. 2023 ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷം നി​​ഫ്റ്റി തു​​ട​​ർ​​ച്ച​​യാ​​യി ന​​ഷ്ടം നേ​​രി​​ടു​​ന്ന നീ​​ണ്ട കാ​​ല​​യ​​ള​​വാ​​ണി​​ത്.

ഇ​​ന്ന​​ലെ നി​​ഫ്റ്റി 78.90 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 23,453.80ലെ​​ത്തി. ഐ​​ടി, ഉൗ​​ർ​​ജം എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് നി​​ഫ്റ്റി​​ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. സെ​​ൻ​​സെ​​ക്സ് 241.30 താ​​ഴ്ന്ന് 77,339.01ലെ​​ത്തി. വി​​പ​​ണി​​യി​​ലെ 1560 ഓ​​ഹ​​രി​​ക​​ൾ മു​​ന്നേ​​റി​​യ​​പ്പോ​​ൾ 2361 ഓ​​ഹ​​രി​​ക​​ൾ താ​​ഴ്ന്നു. 124 ഓ​​ഹ​​രി​​ക​​ൾ മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​ർ​​ന്നു.

സെ​​ൻ​​സെ​​ക്സ് 77,863.54 പോ​​യി​​ന്‍റി​​ലും നി​​ഫ്റ്റി 23,605.30 പോ​​യി​​ന്‍റി​​ലു​​മാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. എ​​ന്നാ​​ൽ വി​​ൽ​​പ്പ​​ന സ​​മ്മ​​ർ​​ദം ഉ​​യ​​ർ​​ന്ന​​തോ​​ടെ ഇ​​ടി​​വു​​ണ്ടാ​​യി.

ഐ​​ടി, ഫാ​​ർ​​മ, ഹെ​​ൽ​​ത്ത്കെ​​യ​​ർ, ഉൗ​​ർ​​ജം എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​കൾക്കാ​​ണ് കൂ​​ടു​​ത​​ൽ ന​​ഷ്ട​​മു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ൽ മെ​​റ്റ​​ൽ, ഓ​​ട്ടോ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ നേ​​ട്ട​​മു​​ണ്ടാ​​ക്കി.