നിലവിൽ ടാറ്റ മോട്ടോഴ്സ് പെട്രോ ൾ/ഡീസൽ മോഡലുകളുടെ ( ഇലക്ട്രിക് വേരിയന്റുകളാണ് വിൽക്കുന്നത്. ടിയാഗോഇവി (വില 7.99 ലക്ഷം മുതൽ), ടിഗോർ.ഇവി (വില 12.49 ലക്ഷം മുതൽ), പഞ്ച് ഇവി (വില 9.99 ലക്ഷം മുതൽ), നെക്സണ്‍ ഇവി (12.49 ലക്ഷം മുതൽ), കർവ് ഇവി (17.49 ലക്ഷം മുതൽ) എന്നിവയാണ് ഇവി മോഡലുകൾ. ബാസ് പദ്ധതി ഇവയിൽ നടപ്പിലാക്കിയാൽ ബാറ്ററി ഉൾപ്പെടാതെ ഓരോ മോഡലിനും രണ്ടു മുതൽ 3.5 ലക്ഷം രൂപ വരെ വില കുറയും.
ഇവികളുടെ വില്പനയിൽ ഇടിവ് കഴിഞ്ഞ ആറ് മാസമായി ടാറ്റയുടെ ഇവി വിൽപ്പന താഴോട്ടാണ്. നടപ്പു സാന്പത്തിക വർഷത്തിലെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) ഇവി വിൽപ്പന കഴിഞ്ഞ വർഷത്തെ ഈ കാലത്തെ വച്ചു നോക്കുന്പോൾ 14 ശതമാനമാണ് കുറഞ്ഞത്.
സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 16 ശതമാനം കുറവുണ്ടായി. സെപ്റ്റംബറിൽ 23 ശതമാനമാണ് വിൽപ്പന കുറഞ്ഞത്. കഴിഞ്ഞ വർഷത്തെ സമാനകാലയളവിൽ 6,050 യൂണിറ്റുകൾ വിറ്റപ്പോൾ ഇത്തവണ 4,680 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാനായത്. ബാറ്ററിയുടെ കാലാവധി സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമാകുന്നതോടെ കൂടുതൽ ഉപയോക്താക്കൾ ഇവി സ്വന്തമാക്കുമെന്നും വിലയിരുത്തലുണ്ട്.
ബാറ്ററി ആസ് എ സർവീസ് പദ്ധതി ഇവിയുടെ വിപണിയിൽ വലിയൊരു മാറ്റത്തിനു തുടക്കമാകുമെന്നാണ് വിലയിരുത്തുന്നത്. ഇവികളുടെ വില കുറയ്ക്കുന്നതിനൊപ്പം മുഖ്യധാരാ ഉപയോക്താക്കളുടെ പരിധിയിൽ കൊണ്ടുവരികയും ചെയ്യും.