ശ്രീ​ന​ഗ​ർ: ഡ​ൽ​ഹി​യി​ലേ​തു​പോ​ലെ ല​ഫ്.​ഗ​വ​ർ​ണ​ർ​ക്ക് സു​പ്ര​ധാ​ന അ​ധി​കാ​ര​മു​ണ്ടെ​ന്നി​രി​ക്കെ ജ​മ്മു കാ​ഷ്മീ​രി​ൽ ഭ​ര​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് സ​ഖ്യം പാ​ടു​പെ​ടും.

ത​ന്ത്ര​പ്ര​ധാ​ന സം​സ്ഥാ​ന​മാ​യ​തി​നാ​ൽ പ്ര​ധാ​ന​മാ​യും പോ​ലീ​സ്, പൊ​തു​ക്ര​മം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ​ക്കാ​ണ് അ​ധി​കാ​രം.

2019ലെ ​ജ​മ്മു കാ​ഷ്മീ​ർ പു​നഃ​സം​ഘ​ട​നാ നി​യ​മ​പ്ര​കാ​രം സം​സ്ഥാ​നം ജ​മ്മു കാ​ഷ്മീ​രും ല​ഡാ​ക്കു​മാ​യി വി​ഭ​ജി​ച്ച​പ്പോ​ഴാ​ണ് ജ​മ്മു കാ​ഷ്‌​മീ​ർ നി​യ​മ​സ​ഭ​യു​ടെ ചി​ല അ​ധി​കാ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച് ല​ഫ്. ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ​ത്.


അ​തേ​സ​മ​യം, കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചു​പ്ര​വ​ർ​ത്തി​ക്കാ​നാ​ണു താ​ത്പ​ര്യ​മെ​ന്ന് നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്‌​ദു​ള്ള വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.