ജമ്മു കാഷ്മീർ, ഹരിയാന വോട്ടെണ്ണൽ ഇന്ന്
ജമ്മു കാഷ്മീർ, ഹരിയാന  വോട്ടെണ്ണൽ ഇന്ന്
Tuesday, October 8, 2024 3:02 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​ർ, ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വോ​ട്ടെ​ണ്ണ​ൽ ഇ​ന്ന്. രാ​വി​ലെ എ​ട്ടി​ന് വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങും.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ത്രി​ത​ല സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഹ​രി​യാ​ന​യി​ൽ കോ​ണ്‍ഗ്ര​സി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ. ഇ​വി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി ഭൂ​പീ​ന്ദ​ർ സിം​ഗ് ഹൂ​ഡ​യും കു​മാ​രി സെ​ൽ​ജ​യും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് ശ്ര​മ​ങ്ങ​ൾ ന​ട​ത്തും.


എ​ന്നാ​ൽ ജെ​ജെ​പി അ​ട​ക്ക​മു​ള്ള ചെ​റു​ക​ക്ഷി​ക​ൾ, സ്വ​ത​ന്ത്ര​ർ, വി​മ​ത​ർ എ​ന്നി​വ​രെ ഒ​പ്പം​കൂ​ട്ടി ഭ​ര​ണ​ത്തു​ട​ർ​ച്ച​യ്ക്കു ബി​ജെ​പി​യും ശ്ര​മം ന​ട​ത്തും.ജ​മ്മു ​കാ​ഷ്മീ​രി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്‌​ദു​ള്ള​യു​ടെ നാ​ഷ​ണ​ൽ കോ​ണ്‍ഫ​റ​ൻ​സും സ​ഖ്യ​ക​ക്ഷി​യാ​യ കോ​ണ്‍ഗ്ര​സും നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.