കച്ചിൽ അജ്ഞാത പനി; 12 കുട്ടികൾ മരിച്ചു
Monday, September 9, 2024 12:59 AM IST
ഭുജ്: ഗുജറാത്തിലെ കച്ചിൽ അജ്ഞാത പനിയെത്തുടർന്ന് 12 കുട്ടികൾ മരിച്ചു. ശ്വാസതടസവും കടുത്ത പനിയും മൂലമാണു കുട്ടികൾ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ, പനി കൃത്യമായി നിർണയിക്കാനായില്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
എച്ച് 1 എൻ 1, പന്നിപ്പനി, കുരങ്ങ് പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയ്ക്കുള്ള സാധ്യത പരിശോധിക്കാൻ സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ സംഘം ക്യാന്പ് ചെയ്യുന്നുണ്ട്. കനത്ത മഴയിൽ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നു. എന്നാൽ, മലിനീകരണമോ പകർച്ചവ്യാധിയോ മൂലമല്ല പനി പകരുന്നതെന്നു കച്ച് ജില്ലാ കളക്ടർ അമിത് അറോറ പറഞ്ഞു.