മുണ്ടത്തിക്കോട് കോൺഗ്രസ് ഓഫീസ് ബാങ്കിൽ പണയംവച്ചതിൽ പ്രതിഷേധം
Saturday, June 15, 2024 1:31 AM IST
വ​ട​ക്കാ​ഞ്ചേ​രി: മു​ണ്ട​ത്തി​ക്കോ​ട് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് പു​തു​രു​ത്തി സ​ർ വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യംവ​ച്ച​തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം. ക​മ്മി​റ്റി ഓ​ഫീ​സ് നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് 36-ാം ഡി​വി​ഷ​ൻ വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​ർ യോ​ഗംകൂ​ടി പ്ര​തി​ഷേ​ധി​ക്കു​ക​യും പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ മു​മ്പി​ൽ ഫ്ല​ക്സ് ബോ​ർ​ഡ് സ്ഥാ​പി​ക്കു​കയും ​ചെ​യ്തു.

2010 ഒ​ക്ടോ​ബ​ർ 30ന് ​കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. ജേ​ക്ക​ബി​ന്‍റെ പേ​രി​ലാ​ണ് സ്മാ​ര​കമ​ന്ദി​രം. അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​മു​ള്ള​വ​ർ ബൂ​ത്ത് ക​മ്മി​റ്റി​ക​ളി​ൽനി​ന്നും പ​ണം പി​രി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ഴി​പ്പി​ച്ച​ത്. ആ ​സ​മ​യ​ത്തൊ​ന്നും പാ​ർ​ട്ടി ഓ​ഫീ​സി​നു ക​ടം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്നു​നി​ല​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച പാ​ർ​ട്ടി ഓ​ഫീ​സി​ൽനി​ന്ന് പാ​ർ​ട്ടി​ക്ക് ഒ​രു വ​രു​മാ​നം വേ​ണം എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ര​ണ്ടു നി​ല​ക​ൾ വാ​ട​ക​യ്ക്കും ​കൊ​ടു​ത്തി​രു​ന്ന​താ​ണ്.

എ​ന്നാ​ൽ 15 കൊ​ല്ല​മാ​യി കെ ​ട്ടി​ട​ത്തി​നു ല​ഭി​ക്കു​ന്ന വാ​ട​ക യ്ക്കും ​അ​ഡ്വാ​ൻ​സ് വാ​ങ്ങി​യ തു​ക​യ്ക്കും ക​ണ​ക്കി​ല്ലെ​ന്നും കൂ​ടാ​തെ അ​ഞ്ചുല​ക്ഷം രൂ​പ യ്ക്ക് ​ആ​ധാ​രം ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.