വീ​തി കൂ​ട്ടി​യ ഭാഗത്ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​പ​ക​ടക്കെണി
Thursday, June 13, 2024 1:14 AM IST
ചാ​ല​ക്കു​ടി: ദേ​ശീയപാ​ത പോ​ട്ടയി​ൽ സ​ർ​വീ​സ് റോ​ഡ് വീ​തി ൂ​ട്ടി​യ ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ താ​ഴ്ന്ന് അ​പ​ക​ടം.

​പോ​ട്ട സു​ന്ദ​രിക്ക​വ​ല​മു​ത​ൽ ആ​ശ്ര​മം ജം​ഗ്ഷ​ൻവ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​പ​ക​ടം. ഇ​വി​ടെ ഒ​റ്റ​വ​രി ഗ​താ​ഗ​തമാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​രു​ഭാ​ഗ​ത്തുനി​ന്നും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​യി അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ച്ച​പ്പോ​ഴാ​ണ് ദേശീ​യ പാ​ത​യി​ൽനി​ന്നു​ള്ള പ്ര​വേ​ശ​നം അ​ട​യ്ക്കു​ക​യും റോ​ഡ് വീ​തി കൂ​ട്ടി ഇ​രു​ഭാ​ഗ​ത്തേ​ക്കും ഗ​താ​ഗ​തം അ​നു​വ​ദി​ക്കുകയും ചെയ്ത ത്. റോ​ഡ് വീ​തികൂട്ടി​യ ഭാ​ഗ​ത്ത് വെ​റു​തെ ടാ​ർമി​ശ്രി​തം നി​ര​ത്തി​യ​താ​ണ് റോ​ഡ് താ​ഴാ​ൻ കാ​ര​ണം.

റോ​ഡ് വീ​തികൂട്ടി​യെ​ങ്കി​ലും വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പു​ക​ൾ മാ​റ്റാ​ത്ത​തി​നാ​ൽ റോ​ഡുപ​ണി ന​ട​ത്ത​ാനാ​യി​ട്ടി​ല്ല.
റോ​ഡി​ലെ ടാ​റിം​ഗ് ശ​രി​യാ​യി ന​ട​ത്താ​ത്തതി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യാ​ണ്.