ഹ​രി​ത​ക​ർ​മ​സേ​ന ഈ ​മാ​സം മു​ത​ൽ പു​തി​യ യൂ​ണി​ഫോ​മി​ൽ
Wednesday, June 12, 2024 1:14 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ 85 ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കും പു​തി​യ യൂ​ണി​ഫോം. ഐ​ഷ​കു​ട്ടി എ​ന്ന ഹ​രി​ത​ക​ർ​മ്മസേ​ന അം​ഗ​ത്തി​ന് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പു​തി​യ യൂ​ണി​ഫോം കൈ​മാ​റി​. ഇതുകൂ​ടാ​തെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ജൈവ​ മാ​ലി​ന്യ​ങ്ങ​ൾ വീ​ടു​ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി രണ്ട് ഇ​ല​ക്ട്രി​ക് ഗു​ഡ്സ് ഓ​ട്ടോ​യും ന​ൽ​കി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ടി.കെ. ഗീ​ത, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി എ​ൻ.കെ. വൃ​ജ, ​ഹെ​ൽ​ത്ത്‌ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ൽ​സി പോ​ൾ, ക്ലീ​ൻസി​റ്റി മാ​നേ​ജ​ർ എ​സ്. ബേ​ബി, മ​റ്റു ഹ​ൽ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രിപാ​ടി ന​ഗ​ര​സ​ഭ​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.