കൊ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ല്‍ കാ​റി​നു​പിറ​കി​ല്‍ കാ​റി​ടി​ച്ച് യാ​ത്ര​ക്കാ​ർക്കു നി​സാ​ര ​പ​രി​ക്ക്
Wednesday, June 12, 2024 1:14 AM IST
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു പിറ​കി​ല്‍ മ​റ്റൊ​രു കാ​റി​ടി​ച്ച് യാ​ത്ര​ക്ക​ാര്‍​ക്കു നി​സാ​ര​ പ​രി​ക്കേ​റ്റു. കൊ​ട​ക​ര അ​ഴ​കം റോ​ഡി​നു സ​മീ​പം വൃ​ന്ദാ​വ​ന്‍ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം.

ചാ​ല​ക്കു​ടി ഭാ​ഗ​ത്തേ​ക്കു പോ​യി​രു​ന്ന കാ​റി​നു പിറ​കി​ലാ​ണ് ഇ​തേ ദി​ശ​യി​ല്‍ വ​ന്നി​രു​ന്ന മ​റ്റൊ​രു കാ​ര്‍ ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ മീ​ഡി​യ​നു മു​ക​ളി​ലൂ​ടെ തൃ​ശൂ​ര്‍ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡി​ലേ​ക്കു വീ​ണു. കാ​ര്‍യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​ത ത​ട​സം ഒ​ഴി​വാ​ക്കി.