ചങ്ങനാശേരി: ഇടുക്കി, കോട്ടയം ജില്ലകളിലെ ഇരുപത് ഐസിഎസ്സി സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് അസോസിയേഷന് ഓഫ് സ്കൂള്‍ ഫോര്‍ ദി ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കേരള റീജൺ സോണ്‍-സി സംഘടിപ്പിക്കുന്ന സോണല്‍ കള്‍ച്ചറല്‍ ഫെസ്റ്റ് രംഗോത്സവം ചെത്തിപ്പുഴ ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐസിഎസ്ഇ സ്കൂളില്‍ ആരംഭിച്ചു.
ക്രിസ്തു ജ്യോതി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് മാനേജര്‍ റവ.ഡോ. തോമസ് കല്ലുകളം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫിലിപ്പോസ് തുണ്ടുവാലിച്ചിറ, സോണല്‍ കണ്‍വീനര്‍ ഫാ. മൈക്കിള്‍ ആനക്കല്ലുങ്കല്‍, സ്കൂള്‍ ബര്‍സാര്‍ ഫാ. അഖില്‍ കരിക്കാത്ര, സിസ്റ്റര്‍ ലിന്‍സി ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ എലിസബത്ത് റെജി, പിടിഎ പ്രസിഡന്റ് ഡോ. ജോബിന് എസ്. കൊട്ടാരം, ഡോ. ആഗ്ന ഐസക് എന്നിവര്‍ പ്രസംഗിച്ചു.