എ​ഴു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ല്‍
Sunday, September 29, 2024 7:46 AM IST
ക​ടു​ത്തു​രു​ത്തി: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ഴു​പ​തു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 41 കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞീ​ഴൂ​ര്‍ കാ​ട്ടാ​മ്പാ​ക്ക് വ​ട​ക്കേ​നി​ര​പ്പ് പൂ​വ​ന്‍ക​ടി​യി​ല്‍ സ​ന്തോ​ഷ് (41) നെ​യാ​ണ് ക​ടു​ത്തു​രു​ത്തി സി​ഐ ടി.​എ​സ്. റെ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 25 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി വ​യോ​ധി​ക​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ​യു​ടെ മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.


എ​സ്‌​ഐ ശ​ര​ണ്യ, എ​എ​സ്‌​ഐ​മാ​രാ​യ ശ്രീ​ല​താ​മ്മാ​ള്‍, റെ​ജി​മോ​ള്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ സു​മ​ന്‍ പി. ​മാ​ണി, അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.