ച​രി​ത്ര​മെ​ന്നാ​ല്‍ സ​മ​സ്ത​ജ്ഞാ​നം: എം.​ആ​ര്‍. രാ​ഘ​വ​വാ​ര്യ​ര്‍
Sunday, September 29, 2024 7:46 AM IST
ച​ങ്ങ​നാ​ശേ​രി: ച​രി​ത്ര​ത്തെ ക​ള്ളി​ക​ളി​ലൊ​തു​ക്കി മ​ന​സി​ലാ​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സ​മ​സ്ത​ജ്ഞാ​ന​മാ​യി ഉ​ള്‍ക്കൊ​ള്ളു​ക​യാ​ണ് യു​ക്ത​മെ​ന്നും ച​രി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ.​എം.​ആ​ര്‍. രാ​ഘ​വ​വാ​ര്യ​ര്‍. സെ​ന്‍റ് ബ​ര്‍ക്ക്മാ​ന്‍സ് കോ​ള​ജ് മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഗ​വേ​ഷ​ണ​വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ളീ​യാ​ധു​നി​ക​ത: ച​രി​ത്രം, സ​മൂ​ഹം, സം​സ്‌​കാ​രം എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​റെ​ജി പി. ​കു​ര്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം വ​കു​പ്പ്‌ മേ​ധാ​വി പ്ര​ഫ. ജോ​സ​ഫ് സ്‌​ക​റി​യ​യു​ടെ കേ​ര​ളീ​യ ഭാ​വ​ന​ക​ള്‍: ച​രി​ത്ര​വും വ്യ​വ​ഹാ​ര​വും എ​ന്ന ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഡോ. ​ബാ​ബു ചെ​റി​യാ​ന്‍, ഡോ. ​ബി​ന്‍സ് എം. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഡോ. ​രാ​കേ​ഷ് ചെ​റു​കോ​ട്,


ഡോ. ​ജോ​സ​ഫ് കെ. ​ജോ​ബ്, ഡോ. ​അ​ഭി​ലാ​ഷ് മ​ല​യി​ല്‍, റ്റോം​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ കേ​ര​ളീ​യാ​ധു​നി​ക​ത​യു​ടെ ഭി​ന്ന​മു​ഖ​ങ്ങ​ളെ​ക്കു​റി​ച്ച് (സി​നി​മ, വി​വ​ര്‍ത്ത​നം, ആ​ത്മ​ക​ഥ, പ്ര​സം​ഗം എ​ന്നീ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച്) പ്ര​ബ​ന്ധ​ങ്ങ​ള​വ​ത​രി​പ്പി​ച്ചു. ഡോ.​ഇ.​എ​ന്‍. നാ​രാ​യ​ണ​ന്‍, അ​ജീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ മോ​ഡ​റേ​റ്റ​ര്‍മാ​രാ​യി​രു​ന്നു.