ജോ​ലി സ​മ്മ​ർ​ദ്ദം എ ​ഇ ഒ ​ഓ​ഫീ​സി​ലെ സീ​നി​യ​ർ സൂ​പ്ര​ണ്ടി​നെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി
Sunday, September 29, 2024 7:46 AM IST
വൈ​ക്കം: വൈ​ക്കം എ​ഇ​ഒ​യു​ടെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ സൂ​പ്ര​ണ്ടി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. എ​ഇ​ഒ യു​ടെ ചു​മ​ത​ല​യു​ള്ള സീ​നി​യ​ർ സൂ​പ്ര​ണ്ട് ശ്യാം​കു​മാ​റി​നെ​യാ​ണ് വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ​ത്. ജോ​ലി സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ വൈ​ക്കം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​നു ശേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തെ​ന്നാ​ണ് ഭാ​ര്യ പ​റ​യു​ന്ന​ത്. ശ്യാം​കു​മാ​റി​ന് ജോ​ലി സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. മൊ​ബൈ​ൽ ഫോ​ണ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ളൊ​ന്നും എ​ടു​ക്കാ​തെ​യാ​ണ് ശ്യാം​കു​മാ​ർ പോ​യ​ത്. ഇ​തു​വ​രെ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​യി ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.