ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ
Sunday, September 29, 2024 7:33 AM IST
മ​ണ​ർ​കാ​ട്: വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​മ്പാ​ടി സ്വ​ദേ​ശി ജോ​യ​ൽ ആ​ന്‍റ​ണി (22), മ​ണ​ർ​കാ​ട് സ്വ​ദേ​ശി ഷെ​റോ​ൺ ബി​നോ​യ് (19) എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.

മ​ണ​ർ​കാ​ട് പ​ണി​ക്ക​മ​റ്റം ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ക്കു​ ന്നു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ. ​ഷാ​ഹു​ൽ ഹ​മീ​ദി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും മ​ണ​ർ​കാ​ട് പോ​ലീ​സും ചേ​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും 650 ഗ്രാം ​ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.