വാഴക്കുളം: ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ വാഴക്കുളം യൂണിറ്റ് സമ്മേളനം നടത്തി. മൂവാറ്റുപുഴ മേഖല പ്രസിഡന്റ് പി.എസ്. അജിമോൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോജി ജോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി റോണി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. മേഖല സെക്രട്ടറി കെ.എസ് സനിൽ സംഘടനാ വിശദീകരണം നടത്തി.