നെടുമങ്ങാട് : കരകുളം ഗവ.വി ആൻഡ് എച്ച്എസ്എസ് സ്കൂൾ കലോത്സവം കരകുളം പഞ്ചായത്ത് പ്രസിഡന്റ് യു.ലേഖാറാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ .രവികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.സുനിൽകുമാർ മുൻ വർഷത്തെ കലോത്സവ പ്രതിഭകളെ അനുമോദിച്ചു.
സീരിയൽ - മിമിക്രി താരം സജി പൊന്നൻ വിശിഷ്ടാതിഥിയായി. പ്രിൻസിപ്പൽ രാജ്കുമാർ, ഹെഡ്മിസ്ട്രസ് പ്രീത, വിഎച്എസ്സി പ്രിൻസിപ്പൽ മിനി, നൗഫൽ, പ്രിയ, ആതിര എന്നിവർ പ്രസംഗിച്ചു.