ട്രം​പി​ന്‍റെ വി​ജ​യം: വ​ൻ നി​ക്ഷേ​പ പ്ര​ഖ്യാ​പ​ന​വു​മാ​യി ഗൗ​തം അ​ദാ​നി
Friday, November 15, 2024 12:50 PM IST
വാ​ഷിം​ഗ്‌​ട​ണ്‍: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡൊ​ണ​ൾ​ഡ് ട്രം​പ് വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ അ​മേ​രി​ക്ക​യി​ൽ വ​ൻ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ഗൗ​തം അ​ദാ​നി. അ​മേ​രി​ക്ക​യി​ലെ ഊ​ർ​ജ സു​ര​ക്ഷ​യി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​യി​ലും 10 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പ​മാ​ണ് അ​ദാ​നി പ്ര​ഖ്യാ​പി​ച്ച​ത്.

15,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​രെ സൃ​ഷ്ടി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് യു​എ​സ് ഊ​ർ​ജ, അ​ടി​സ്ഥാ​ന സൗ​ക​ര്യ മേ​ഖ​ല​ക​ളി​ൽ 10 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പ് പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു. ഇ​തി​ലൂ​ടെ 15,000 പേ​ർ​ക്ക് ജോ​ലി ല​ഭി​ക്കു​മെ​ന്ന് ഗൗ​തം അ​ദാ​നി വ്യ​ക്ത​മാ​ക്കി.


ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ദൃ​ഢ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പ് ആ​ഗോ​ള​ത​ല​ത്തി​ലെ അ​നു​ഭ​വ സ​മ്പ​ത്ത് അ​മേ​രി​ക്ക​യി​ലേ​ക്ക് കൂ​ടി എ​ത്തി​ക്കു​ക​യാ​ണെ​ന്ന് ഗൗ​തം അ​ദാ​നി എ​ക്സി​ല്‍ കു​റി​ച്ചു.