തുളസി ഗബ്ബാർഡ് ഇന്‍റലിജൻസ് മേധാവി
Friday, November 15, 2024 10:31 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ ആ​​​ദ്യ ഹി​​​ന്ദു​​വി​​​ശ്വാ​​​സി​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി പേ​​​റു​​​ന്ന തു​​​ള​​​സി ഗ​​​ബ്ബാ​​​ർ​​​ഡി​​​നെ നാ​​​ഷ​​​ണ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി നി​​​യു​​​ക്ത പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​റി​​​യി​​​ച്ചു.

സി​​​ഐ​​​എ, എ​​​ൻ​​​എ​​​സ്എ മു​​​ത​​​ലാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ മേ​​ൽ​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല​​​യാ​​​ണ് ഈ ​​​പ​​​ദ​​​വി​​​യി​​​ലൂ​​​ടെ തു​​​ള​​​സി​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തു​​​ള​​​സി ഇ​​​റാ​​​ക്കി​​​ലും കു​​​വൈ​​​റ്റിലും അ​​​ട​​​ക്കം ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ട് സൈ​​​നി​​​ക​​​സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു​​​വ​​​രെ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ക്കാ​​​രി​​​യാ​​​യി​​​രു​​​ന്നു. 2013 മു​​​ത​​​ൽ 2021 വ​​​രെ ഹ​​​വാ​​​യി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്നു. ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി വി​​​ട്ട​​​ശേ​​​ഷം റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ൽ ചേ​​​ർ​​​ന്ന് ട്രം​​​പി​​​നെ പി​​​ന്തു​​​ണ​​​ച്ചു.


പേ​ര് തു​ള​സി എ​ന്നാ​ണെ​ങ്കി​ലും ഇ​ന്ത്യ​ൻ ബ​ന്ധ​മി​ല്ല. അ​മേ​രി​ക്ക​ൻ സ​മോ​വ വം​ശ​ജ​യാ​ണ്. തു​ള​സി​യു​ടെ അ​മ്മ ഹി​ന്ദു​മ​ത​ത്തി​ൽ ചേ​രു​ക​യും മ​ക്ക​ൾ​ക്കു ഹൈ​ന്ദ​വ പേ​രു​ക​ൾ ന​ല്കു​ക​യു​മാ​യി​രു​ന്നു. തു​ള​സി​യും ഹൈ​ന്ദ​വ​വി​ശ്വാ​സി​യാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​വ് മാ​റ്റ് ഗേ​റ്റ്സി​നെ അ​റ്റോ​ർ​ണി ജ​ന​റാ​ലാ​യി നി​യ​മി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. നി​യ​മ​സം​വി​ധാ​ന​ങ്ങ​ളെ ആ​യു​ധ​മാ​ക്കു​ന്ന പ​രി​പാ​ടി മാ​റ്റ് അ​വ​സാ​നി​പ്പി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

സ്ഥാ​ന​മൊ​ഴി​യാ​ൻ പോ​കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ട്രം​പി​നെ വൈ​റ്റ്ഹൗ​സി​ലേ​ക്കു ക്ഷ​ണി​ച്ചു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.