ഡാ​ള​സി​ൽ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ കു​ർ​ബാനയ്ക്ക് യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ നേ​തൃ​ത്വം ന​ൽ​കി
Wednesday, June 12, 2024 2:16 AM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: മാ​ർ​ത്തോ​മ സ​ഭ​യു​ടെ ഡാ​ള​സി​ലെ വി​വി​ധ ദേ​വാ​ല​ങ്ങ​ളി​ലെ സീ​നി​യ​ർ സി​റ്റി​സ​ൺ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വി​ശു​ദ്ധ കു​ർ​ബ്ബാ​ന ശു​ശ്രു​ഷ​യ്ക്ക് ഡോ.​യു​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യകാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

റ​വ. ഷി​ബി എ​ബ്ര​ഹാം, റ​വ. ഷൈ​ജു സി.​ജോ​യ്, റ​വ. ജോ​ബി ജോ​ൺ, റ​വ.​എ​ബ്ര​ഹാം തോ​മ​സ് എ​ന്നി​വ​ർ സ​ഹ കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ഡാ​ള​സി​ലെ 70 വ​യ​​സി​നു മു​ക​ളി​ലു​ള്ള അ​നേ​ക​ർ പ​ങ്കെ​ടു​ത്ത മാ​ർ​ത്തോ​മ്മാ വി​ശ്വാ​സി​ക​ളു​ടെ ഒ​രു ആ​ത്മീ​യ സ​മ്മേ​ള​ന​മാ​യി ഈ ​ശു​ശ്രു​ഷ​യെ വി​ല​യി​രു​ത്ത​പ്പെ​ട്ടു.

യേ​ശു ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം മ​നു​ഷ്യ ജീ​വി​ത​ത്തി​ൽ യ​ഥാ​ർ​ഥ​മാ​കു​മ്പോ​ഴാ​ണ് മ​നു​ഷ്യ​ന് ആ​ത്മാ​ർ​ത്ഥ​ത​യോ​ടും, ല​ക്ഷ്യ​ബോ​ധ​ത്തോ​ടും, പ്ര​ത്യാ​ശ​യോ​ടും കൂ​ടെ ജീ​വി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന​ത് എ​ന്ന് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോലീ​ത്താ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.



ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡാ​ള​സി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ചെ​ങ്ങ​ന്നൂ​ർ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്താ​ക്ക് ഊ​ഷ്മ​ള വ​ര​വേ​ൽ​പ്പാണ് ഡാ​ള​സ് ലൗ​വ് ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ടി​ൽ വൈ​ദീ​ക​രു​ടെ​യും, ആ​ത്മാ​യ നേ​താ​ക്ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ​ത്.