രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടി; ഹൂസ്റ്റണിൽ ഡോക്‌ടർക്കെതിരേ ഗു​രു​ത​ര ആ​രോ​പ​ണം
Friday, June 21, 2024 7:37 AM IST
പി.പി. ചെറിയാൻ
ഹൂ​സ്റ്റ​ൺ: ത​ന്‍റെ പ​രി​ച​ര​ണ​ത്ത​ൽ ഇ​ല്ലാ​ത്ത ശി​ശു​രോ​ഗി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ തേ​ടി​യ​താ​യി ഡോ​ക്ട​ർ​ക്ക് നേ​രെ ആ​രോ​പ​ണം. ടെ​ക്സ​സി​ലെ ഡോ. ​ഈ​ത​ൻ ഹൈ​മി​നെ​തി​രേ​യാ​ണ്(34) ഗു​രു​ത​ര ആ​രോ​പ​ണം.

രോ​ഗി​യു​ടെ പേ​ര്, ചി​കി​ത്സാ കോ​ഡു​ക​ൾ, അ​വ​രു​ടെ ഫി​സി​ഷ്യ​ൻ ആ​രാ​യി​രു​ന്നു എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ അം​ഗീ​കാ​ര​മി​ല്ലാ​തെ ടെ​ക്സ​സ് ചി​ൽ​ഡ്ര​ൻ​സ് ഹോ​സ്പി​റ്റ​ലി​ന്‍റെ (ടി​സി​എ​ച്ച്) ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​നം വ​ഴി ഹൈം ​നേ​ടി​യെ​ടു​ത്തെ​ന്നാ​ണ് സ​തേ​ൺ ഡി​സ്ട്രി​ക്റ്റി​ലെ യു​എ​സ് അ​റ്റോ​ർ​ണി ഓ​ഫീ​സി​ൽ ക​ണ്ടെ​ത്ത​ൽ.

നി​ല​വി​ൽ ഡാ​ള​സി​ന് പു​റ​ത്ത് ഒ​രു ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യാ വി​ദ​ഗ്ദ്ധ​നാ​ണ് ഹൈം. ​മു​ൻ​പ് മെ​ഡി​ക്ക​ൽ റൊ​ട്ടേ​ഷ​ൻ സ​മ​യ​ത്ത് അ​ദ്ദേ​ഹം ടി​സി​എ​ച്ചി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2023 ഏ​പ്രി​ലി​ൽ, ത​ന്‍റെ പ​രി​ച​ര​ണ​ത്തി​ല​ല്ലാ​ത്ത പീ​ഡി​യാ​ട്രി​ക് രോ​ഗി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് ടി​സി​എ​ച്ചി​ൽ ത​ന്‍റെ ലോ​ഗി​ൻ ആ​ക്സ​സ് വീ​ണ്ടും സ​ജീ​വ​മാ​ക്കാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഡോ. ​ഹൈ​മി​ന് 10 വ​ർ​ഷം വ​രെ ഫെ​ഡ​റ​ൽ ത​ട​വും പ​ര​മാ​വ​ധി ര​ണ്ട​ര ല​ക്ഷം ഡോ​ള​ർ വ​രെ പി​ഴ​യും ല​ഭി​ക്കും. 10,000 ഡോ​ള​ർ ബോ​ണ്ടി​ലാ​ണ് കോ​ട​തി അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ച്ച​ത്.