ബേ​സ്ബോ​ൾ താ​രം വി​ല്ലി മെ​യ്സ് അ​ന്ത​രി​ച്ചു
Thursday, June 20, 2024 12:47 PM IST
പി.​പി. ചെ​റി​യാ​ൻ
കാ​ലി​ഫോ​ർ​ണി​യ: പ്ര​ശ​സ്ത ബേ​സ്ബോ​ൾ മു​ൻ​താ​രം വി​ല്ലി മെ​യ്സ്(93) അ​ന്ത​രി​ച്ചു. മേ​ജ​ർ ലീ​ഗ് ബേ​സ്ബോ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് വി​ല്ലി. അ​ല​ബാ​മ​യി​ലെ വെ​സ്റ്റ്ഫീ​ൽ​ഡി​ൽ ജ​നി​ച്ച വി​ല്ലി 1948ൽ ​നീ​ഗ്രോ അ​മേ​രി​ക്ക​ൻ ലീ​ഗി​ലെ ബ​ർ​മിം​ഗ്ഹാം ബ്ലാ​ക്ക് ബാ​ര​ൺ​സി​ൽ ചേ​ർ​ന്നു.

പി​ന്നീ​ട് ജ​യ​ന്‍റ​സി​നൊ​പ്പം മേ​ജ​ർ ലീ​ഗ് ബേ​സ്‌​ബോ​ളി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ദ്ദേ​ഹം ആ ​വ​ർ​ഷ​ത്തെ റൂ​ക്കി ഓ​ഫ് ദി ​ഇ​യ​ർ നേ​ടി.

1954-ൽ ​അ​ദ്ദേ​ഹം എ​ൻ​എ​ൽ മോ​സ്റ്റ് വാ​ല്യൂ​ബി​ൾ പ്ലെ​യ​ർ അ​വാ​ർ​ഡ് നേ​ടി. ജ​യ​ന്‍റ​സ് ലോ​ക സീ​രീ​സ് കി​രീ​ടം നേ​ടു​ന്ന​തി​ലെ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു.