ഭ​ക്ഷ​ണ​ത്തിൽ ഈ​ച്ച; ഫോ​ർ​ട്ട്‌വ​ർ​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല അ​ട​ച്ചു​പൂ​ട്ടി
Thursday, June 20, 2024 3:22 AM IST
പി പി. ചെ​റി​യാ​ൻ
ഫോ​ർ​ട്ട്‌വ​ർ​​ത്ത്: ടാ​ര​ന്‍റ് കൗ​ണ്ടി​യി​ലെ ന​ഗ​ര​ങ്ങ​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യി​ൽ ഈ​ച്ച​ക​ളെ​യും കൊ​തു​കുക​ളെ​യും ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഫോ​ർ​ട്ട് വ​ർ​ത്തി​ലെ ഒ​രു റ​സ്റ്റ​റ​ന്‍റ് അ​ട​ച്ചു​പൂ​ട്ടി.

മേ​യ് 19 മു​ത​ൽ ജൂ​ൺ ഒ​ന്നു​വ​രെ ന​ട​ന്ന 146 പ​രി​ശോ​ധ​ന​ക​ളി​ൽ വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ടാ​ര​ന്‍റ് കൗ​ണ്ടി​യി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളെ​ല്ലാം ടാ​ര​ന്‍റ് കൗ​ണ്ടി പ​ബ്ലി​ക് ഹെ​ൽ​ത്ത് വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ക​യും ഗ്രേ​ഡ് ചെ​യ്യു​ക​യും ചെ​യാ​റു​ണ്ട്.

ഫോ​ർ​ട്ട് വ​ർ​ത്ത്, ആ​ർ​ലിംഗ്ട​ൺ, യൂ​ലെ​സ്, നോ​ർ​ത്ത് റി​ച്ച്ലാ​ൻ​ഡ് ഹി​ൽ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​സ്റ്റ​റ​ന്‍റു​ക​ൾ ഒ​ഴി​കെ​യാ​ണി​ത്.ഡി​മെ​റി​റ്റ് സ​മ്പ്ര​ദാ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​ഗ്രേഡിംഗ് ന​ട​ത്തു​ന്ന​ത്. 29 ഡീ​മെ​റി​റ്റു​ക​ൾ ക​വി​ഞ്ഞാ​ൽ റ​സ്റ്റ​റ​ന്‍റ് തു​ട​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​കേ​ണ്ടി വ​രും.