ക​ഞ്ചാ​വ് കേ​സി​ൽ ശി​ക്ഷ​ക്ക​പ്പെ​ട്ട 1,75,000 പേ​ർ​ക്ക് മാ​പ്പ് ന​ൽ​കാ​ൻ ഒ​രു​ങ്ങി മേ​രി​ലാ​ൻ​ഡ് ഗ​വ​ർ​ണ​ർ
Thursday, June 20, 2024 7:21 AM IST
പി.പി. ​ചെ​റി​യാ​ൻ
മേ​രി​ലാ​ൻ​ഡ്: ക​ഞ്ചാ​വ് കേ​സി​ൽ ശി​ക്ഷ​ക്ക​പ്പെ​ട്ട 175,000 പേ​ർ​ക്ക് മേ​രി​ലാ​ൻ​ഡ് ഗ​വ​ർ​ണ​ർ വെ​സ് മൂ​ർ​മാ​പ്പ് ന​ൽ​കും. വോ​ട്ട​ർ​മാ​ർ വ​ൻ​തോ​തി​ൽ ജ​ന​ഹി​ത​പ​രി​ശോ​ധ​ന​യെ പി​ന്തു​ണ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ ഒന്നിന് ​മു​തി​ർ​ന്ന​വ​ർ​ക്കാ​യി ക​ഞ്ചാ​വ് കൈ​വ​ശം വ​യ്ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും മേ​രി​ലാ​ൻ​ഡ് നി​യ​മ​വി​ധേ​യ​മാ​ക്കി. ഗവർണർ മാപ്പ് നൽകുന്നതിലൂടെ 40 വർഷത്തിലേറെ കാലമായി ജയിലിൽ കഴിയുന്നവരും മോചിതരാകും.

മു​ൻ​കാ​ല ക്രി​മി​ന​ൽ ശി​ക്ഷ​ക​ളു​ള്ള ആ​ളു​ക​ൾ​ക്ക് തൊ​ഴി​ലും പാ​ർ​പ്പി​ട​വും വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള പ്ര​വേ​ശ​ന​വും പോ​ലും നി​ഷേ​ധി​ക്കാ​ൻ അ​വ​ർ​ക്കെ​തി​രെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും, യ​ഥാ​ർ​ഥ കു​റ്റ​കൃ​ത്യം ന​ട​ന്ന് വ​ള​രെ​ക്കാ​ലം ക​ഴി​ഞ്ഞ് അ​ല്ലെ​ങ്കി​ൽ ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ച​തിനുശേ​ഷം ഹാ​നി​ക​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നും ഒ​ന്നാം ടേം ​ഗ​വ​ർ​ണ​ർ തന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.