മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പോലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു
Thursday, June 20, 2024 6:50 AM IST
പി.​പി. ചെ​റി​യാ​ൻ
ഫ്ലോ​റി​ഡ: മാ​താ​പി​താ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു. ക്രി​സ്റ്റോ​സ് അ​ല​ക്സാ​ണ്ട​റാ​ണ്(19) പോ​ലീ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11 ക​ഴി​ഞ്ഞ്, ഭ​ർ​ത്താ​വ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​താ​യി അ​റി​യി​ച്ച് ഒ​രു സ്ത്രീ​യു​ടെ ഫോ​ൺ കോ​ൾ പോ​ലീ​സി​ന് വി​ളി​ച്ചു. ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ വെ​ടി​യൊ​ച്ച​ക​ൾ കേ​ട്ട സ്ത്രീ​യു​ടെ റ്റാം​പ​യി​ലെ വീ​ട്ടി​ലെ​ത്തി.

പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ക്രി​സ്റ്റോ​സ് അ​ല​ക്സാ​ണ്ട​റെ​യും അ​മ്മ​യെ​യും വീ​ടി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്ന​താ​യി ക​ണ്ടു. തു​ട​ർ​ന്ന് അ​ല​ക്സാ​ണ്ട​ർ പോ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ​വ​ച്ച് അ​മ്മ​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഷെ​യ്ൻ മ​ക്ഗൗ​വ്(26) എ​ന്ന ഡ​പ്യൂ​ട്ടി​ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ പോ​ലീ​സ് തി​രി​ച്ചു വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പി​ൽ ക്രി​സ്റ്റോ​സ് കൊ​ല്ല​പ്പെ​ട്ടു. ഷെ​യ്ൻ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.