ഫ്ലോ​റി​ഡ​യി​ല്‍ നാ​ലാം​ഗ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ൽ
Thursday, June 20, 2024 11:53 AM IST
പി.പി. ചെറിയാൻ
ഫ്ലോ​റി​ഡ: ഫ്ലോ​റി​ഡ​യി​ൽ നാ​ലം​ഗ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്തു ക​ത്തി​ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യി​ൻ മാ​ൻ​സി​നി(26), ഫി​ലി​പ്പ് സി​ലി​യ​റ്റ് ര​ണ്ടാ​മ​ൻ(25) ഇ​വ​രു​ടെ കു​ട്ടി​ക​ളാ​യ ക​ർ​മ്മ സി​ലി​യ​റ്റ്(6), ജൂ​നി​യ​ർ ഫി​ലി​പ്പ് സി​ലി​യ​റ്റ്(5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ 25 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ശ​നി​യാ​ഴ്ച ഫ്ലോ​റി​ഡ​യി​ലെ പാ​സ്കോ കൗ​ണ്ടി​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

താ​ൻ ഇ​വ​രു​മാ​യി ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടെ​ന്നും ഇ​വ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യും ചെ​യ്ത​താ​യി ഇ‍‌​യാ​ൾ പ​റ​ഞ്ഞു.