സാ​ക്ര​മെന്‍റോ​ മി​ഷ​ൻ ലീ​ഗ് മ​രി​യ​ൻ തീ​ർ​ഥാട​നം സം​ഘ​ടി​പ്പി​ച്ചു
Friday, June 14, 2024 7:57 AM IST
സിജോയ് പറപ്പള്ളിൽ
സാ​ക്ര​മെ​ന്‍റോ (കാ​ലി​ഫോ​ർ​ണി​യ): സാ​ക്ര​മെ​ന്‍റോ സെ​ന്‍റ് ജോ​ൺ പോ​ൾ സെ​ക്ക​ൻ​ഡ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​നി​ലെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ച്ചു.

സാ​ന്ത ക്ലാ​ര​യി​ലെ പ്ര​സി​ദ്ധ​മാ​യ ഔ​ർ ലേ​ഡി ഓ​ഫ് പീ​സ് തീ​ർ​ഥാ​ടക കേ​ന്ദ്ര​ത്തി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും എ​ത്തി​ച്ചേ​ർ​ന്നു പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. മി​ഷ​ൻ ലീ​ഗ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​റെ​ജി ത​ണ്ടാ​ര​ശേരി, വൈ​സ് ഡ​യ​റ​ക്ട​ർ റ്റു​റ്റു ചെ​രു​വി​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.