പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ജ​സ്റ്റി​ൻ ട്രൂ​ഡോ​യും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Saturday, June 15, 2024 10:07 AM IST
റോം: ​ജി-7 ഉ​ച്ച​കോ​ടി​ക്കാ​യി റോ​മി​ൽ എ​ത്തി​യ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ​യു​മാ​യി ന​രേ​ന്ദ്ര മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഖ​ലി​സ്ഥാ​ൻ​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​റു​ടെ കൊ​ല​പാ​ത​ക​ത്തെ ചൊ​ല്ലി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന കാ​ന​ഡ​യു​ടെ ആ​രോ​പ​ണം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള​ള ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​രുപ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടേ​യും കൂ​ടി​ക്കാ​ഴ്ച. കൂ​ടി​ക്കാ​ഴ്ച ഇ​രുരാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യും ജ​പ്പാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഫു​മി​യോ കി​ഷി​ദ​യു​മാ​യും മോ​ദി ന​യ​ത​ന്ത്ര​ത​ല ച​ർ​ച്ച ന​ട​ത്തി. നേ​ര​ത്തെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ൽ മാ​ക്രോ​ണു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.