യു​എ​സ് പൗ​ര​ന്മാ​രു​ടെ പ​ങ്കാ​ളി​ക​ളാ​യ കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് റ​സി​ഡ​ൻ​സി​ക്ക് അ​പേ​ക്ഷി​ക്കാ​ൻ അ​നു​മ​തി ന​ൽ​കും: ബൈ​ഡ​ൻ
Thursday, June 20, 2024 7:29 AM IST
പി .പി. ചെ​റി​യാ​ൻ
വാഷിംഗ്ടൺ​ ഡിസി: യു​എ​സ് പൗ​ര​ന്മാ​രെ വി​വാ​ഹം ക​ഴി​ച്ച കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് നി​യ​മ​പ​ര​മാ​യ റ​സി​ഡ​ൻ​സി​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ്ര​ഖ്യാ​പി​ക്കാൻ സാ​ധ്യ​ത.

ഇ​മി​ഗ്രേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ന​വം​ബ​റി​ലെ തെര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് പെ​ട്ടി​യി​ലാ​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ന്ന് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

അ​തി​ർ​ത്തി സു​ര​ക്ഷ വി​പു​ലീ​ക​രി​ക്കാ​നും യു​എ​സി​ൽ താ​മ​സി​ക്കു​ന്ന 11 ദ​ശ​ല​ക്ഷം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന​തി​നു​ള്ള നീ​ക്ക​മാ​ണ് ബൈ​ഡ​ൻ ന​ട​ത്തു​ന്ന​ത്.

കു​ട്ടി​ക്കാ​ല​ത്ത് അ​മേ​രി​ക്ക​യി​ലെ​ത്തി​യ രേ​ഖ​ക​ളി​ല്ലാ​ത്ത കു​ടി​യേ​റ്റ​ക്കാ​രെ വ​ർ​ക്ക് പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന തീ​രു​മാ​നം നേ​ര​ത്തെ ബ​റാ​ക് ഒ​ബാ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​ത്ത് ന​ട​പ്പാ​ക്കി​യി​രു​ന്നു.