കു​വൈ​റ്റ് ദു​ര​ന്ത​ത്തി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്
Tuesday, June 18, 2024 4:33 PM IST
ഷി​ക്കാ​ഗോ: കു​വൈ​റ്റി​ലു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് കേ​ര​ളാ​ഘ​ട​കം ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കു​ക​യും ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​വാ​നും കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മു​ൻ​കൈ എ​ടു​ത്തു വേ​ണ്ട​തു ചെ​യ്യ​ണ​മെ​ന്നും ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ കേ​ര​ളാ ഘ​ട​കം പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ നാ​യ​ർ പ​റ​ഞ്ഞു.

ഇ​നി​യും ഇ​തു​പോ​ലെ​യു​ള്ള ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​വാ​തി​രി​ക്കു​വാ​ൻ ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സു​ര​ക്ഷാ വ​കു​പ്പു​ക​ളും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ളും മു​ൻ ക​രു​ത​ലു​ക​ളും ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.